
കൊല്ലം: പ്രശസ്ത പാമ്പുപിടിത്തക്കാരനും സർപ്പ യജ്ഞക്കാരനുമായിരുന്ന പാമ്പ് വേലായുധന്റെ സ്മരണാർത്ഥമുള്ള പാമ്പ് വേലായുധൻ ട്രസ്റ്റിന്റെ ഈ വർഷത്തെ മികച്ച പരിസ്ഥിതി സൗഹാർദ പരിപാടിക്കുള്ള പുരസ്‌കാരം കൗമുദി ടി.വിയിലെ സ്നേക്ക് മാസ്റ്ററിന്റെ അണിയറ പ്രവർത്തകർ ഏറ്റുവാങ്ങി.
കല്ലുവാതുക്കൽ സമുദ്രതീരം മതേതര വയോജന കേന്ദ്രത്തിൽ പാമ്പ് വേലായുധന്റെ 26-ാം ഓർമ്മദിന ചടങ്ങിൽ സ്‌നേക്ക് മാസ്റ്ററിന്റെ അവതാരകൻ സ്നേക്ക് മാസ്റ്റർ വാവാ സരേഷ്, പ്രൊഡ്യൂസർ കിഷോർ കരമന, സീനിയർ ക്യാമറാമാൻ എ. മഹേഷ്.എന്നിവർ ഗായകൻ പന്തളം ബാലനിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.
പാമ്പ് വേലായുധൻ ഓർമ്മദിന സമ്മേളനം പന്തളം ബാലൻ ഉദ്ഘാടനം ചെയ്തു. പാമ്പ് വേലായുധന്റെ മകളും കേരളത്തിലെ ആദ്യ പാമ്പ് സംരക്ഷകയുമായ സംഗീത ജിതേഷ്, പാമ്പ് വേലായുധന്റെ ഭാര്യ സരോജനി വേലായുധൻ, സാമൂഹിക പ്രവർത്തകൻ മഠത്തിൽ അബ്ദുൾ അസീസ്, സമുദ്രതീരം മതേതര വയോജന കേന്ദ്രം ചെയർമാൻ റുവൽ സിംഗ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |