തിരുവനന്തപുരം: കഴിഞ്ഞ തവണ വീണ്ടും സസ്പെൻഡ് ചെയ്യപ്പെട്ട എൻ.പ്രശാന്ത് ഐ.എ.എസിന് ചാർജ് മെമ്മോ നൽകി പൊതുഭരണ വകുപ്പ്. ഒരു ഇംഗ്ളീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ ലോട്ടറി നടത്തിപ്പിനെ പറ്റി ഇകഴ്ത്തി സംസാരിച്ചു എന്നാരോപിച്ചാണിത്.
സർക്കാരിന്റെ അനുമതിയില്ലാതെ മാദ്ധ്യമങ്ങളോട് സംസാരിച്ചതിനും സർക്കാരിനെ വിമർശിച്ചതിനും കഴിഞ്ഞ ദിവസം പ്രശാന്തിനെ സസ്പെൻഡ് ചെയ്തിരുന്നു. പിന്നാലെയാണ് മറ്രൊരു കുറ്രം ആരോപിച്ച് ചാർജ് മെമ്മോ നൽകിയത്. ഒന്നര വർഷത്തിനിടെ എട്ടാം തവണയാണ് പ്രശാന്തിനെ സസ്പെൻഡ് ചെയ്തത്. ചാർജ് മെമ്മോ ലഭിച്ച വിവരം പ്രശാന്ത് തന്നെയാണ് സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |