SignIn
Kerala Kaumudi Online
Saturday, 02 May 2026 8.32 PM IST

സൂംബാ ഡാൻസിനെതിരെ ഫേസ്‌ബുക്ക് പോസ്റ്റ്; അദ്ധ്യാപകനെ സസ്‌പെൻഡ് ചെയ്യാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Increase Font Size Decrease Font Size Print Page
zumba

മലപ്പുറം: സൂംബാ ഡാൻസിനെതിരെ പോസ്റ്റിട്ട് എതിർപ്പ് പ്രകടിപ്പിച്ച അദ്ധ്യാപകനെതിരെ നടപടിയെടുത്ത് വിദ്യാഭ്യാസ വകുപ്പ്. എടത്തനാട്ടുകര പികെഎം യുപി സ്‌കൂൾ അദ്ധ്യാപകൻ ടികെ അഷ്‌റഫിനെതിരെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. അദ്ധ്യാപകനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യണമെന്ന് കാണിച്ച് പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്‌‌ടർ സ്‌കൂൾ മാനേജർക്ക് നോട്ടീസ് നൽകി. 24 മണിക്കൂറിനകം നടപടിയെടുത്ത് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഉത്തരവ്.

സർക്കാരിനെയും പൊതുവിദ്യാഭ്യാസ വകുപ്പിനെയും അപകീര്‍ത്തിപ്പെടുത്തും വിധം ടികെ അഷ്‌റഫ് സാമൂഹിക മാദ്ധ്യമങ്ങളില്‍ പോസ്റ്റിട്ടുവെന്നാണ് മാനേജര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് നല്‍കിയ കത്തിലുള്ള പരാമര്‍ശം. ലഹരിക്കെതിരെ നിര്‍ബന്ധമായി സ്‌കൂളില്‍ സൂംബാ ഡാന്‍സ് കളിപ്പിക്കണമെന്ന നിര്‍ദേശം നടപ്പാക്കുന്നതില്‍ നിന്ന് ഒരദ്ധ്യാപകന്‍ എന്ന നിലയ്ക്ക് താന്‍ വിട്ടുനില്‍ക്കുന്നുവെന്നും തന്റെ മകനും ഈ പരിപാടിയില്‍ പങ്കെടുക്കില്ലെന്നും. ഈ വിഷയത്തില്‍ വകുപ്പ് എടുക്കുന്ന ഏത് നടപടിയും നേരിടാന്‍ താന്‍ തയ്യാറാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ടികെ അഷ്‌റഫ് കൂട്ടിച്ചേര്‍ത്തു. വിസ്ഡം ഇസ്ലാമിക് ഓർ​ഗനൈസേഷൻ സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയാണ് അഷ്‌റഫ്.

അതേസമയം, അഷ്റഫിനെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചതിൽ പ്രതിഷേധവുമായി വിസ്ഡം ഇസ്ലാമിക് ഓർ​ഗനൈസേഷൻ രം​ഗത്തെത്തി. പ്രതികരണ ബോധമുള്ള അദ്ധ്യാപക വിഭാ​ഗത്തെ നിശബ്ദമാക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണ് നടപടിയെന്നാണ് ഉയരുന്ന ആരോപണം. ഇത് വരും തലമുറയ്ക്ക് വേണ്ടിയുള്ള പോരാട്ടമാണെന്നും വിജയം കെെവരിക്കും വരെ പോരാട്ടം തുടരുമെന്നും വിസ്ഡം സംസ്ഥാന കമ്മിറ്റി പ്രതികരിച്ചു.

TAGS: ZUMBA, CONTROVERSY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.