SignIn
Kerala Kaumudi Online
Tuesday, 05 May 2026 5.23 AM IST

ഓട്ടോ  സ്റ്റാൻഡുകൾ  സ്‌മാർട്ട്  മൈക്രോ  ഹബ്ബുകളാകും; ഹരിതകർമ്മസേനയ്ക്കും ബഡ്‌ജറ്റിൽ പ്രത്യേക പ്രഖ്യാപനം

Increase Font Size Decrease Font Size Print Page
autorikshaw

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബഡ്‌ജറ്റിൽ ഓട്ടോ തൊഴിലാളികൾക്കും ഹരിതകർമ്മസേനയ്ക്കും പ്രത്യേക പാക്കേജുകൾ. ഓട്ടോ - ടാക്‌സി തൊഴിലാളികൾക്കും ഹരിത കർമ്മ സേനാഗംങ്ങൾക്കുമായി ഗ്രൂപ്പ് ഇൻഷുറൻസ് പ്രഖ്യാപിച്ചു.

ഇലക്‌ട്രിക് ഓട്ടോ വാങ്ങുന്നതിനായി പൊതുമേഖലാ ബാങ്കുകൾ വഴി എടുക്കുന്ന വായ്‌പകൾക്ക് രണ്ട് ശതമാനം പലിശയിളവ് നൽകും. പദ്ധതിക്കായി 20 കോടി രൂപ നീക്കിവയ്ക്കും. പരിസ്ഥിതി സൗഹൃദ ഓട്ടോറിക്ഷകൾ വാങ്ങാൻ 40,000 രൂപ ഒറ്റത്തവണ സ‌്‌ക്രാബേജ് ബോണസായി ധനസഹായം നൽകും. ഓട്ടോ സ്റ്റാൻഡുകളെ സ്‌മാർട്ട് മൈക്രോ ഹബ്ബുകളാക്കുമെന്നും ബഡ്‌ജറ്റ് അവതരണത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

രാവിലെ ഒമ്പത് മണിയോടെയാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ ബഡ്‌ജറ്റ് അവതരണം ആരംഭിച്ചത്. കേന്ദ്രത്തെ വിമർശിച്ചുകൊണ്ടായിരുന്നു തുടക്കം. കേന്ദ്രത്തിന്റെ കടുത്ത അവഗണനയ്ക്കിടെയും കേരളം വളർന്നുവെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രം കേരളത്തെ ശ്വാസം മുട്ടിക്കുകയാണെന്നും നികുതി വരുമാനം വെട്ടിക്കുറക്കുകയാണെന്നും വിമർശനം ഉയർന്നു. പിണറായി വിജയൻ സർക്കാരിന്റെ പന്ത്രണ്ടാമത്തെയും മന്ത്രി കെ എൻ ബാലഗോപാലിന്റെ ആറാമത്തെയും ബഡ്ജറ്റ് അവതരണമാണ് സഭയിൽ നടക്കുന്നത്.

TAGS: AUTO, HARITHAKARMA SENA, BUDGET 2026
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.