SignIn
Kerala Kaumudi Online
Tuesday, 05 May 2026 7.31 AM IST

വൈക്കം സത്യഗ്രഹത്തിന്റെ ശില്പി ഗുരുദേവൻ: ഗോവ ഗവർണർ  സത്യത്തെ ക്രൂരമായി തമസ്കരിക്കുന്നു

Increase Font Size Decrease Font Size Print Page

തൃശൂർ: വൈക്കം സത്യഗ്രഹത്തിന്റെ യഥാർത്ഥ ശില്പി ശ്രീനാരായണ ഗുരുദേവനാണെന്നും ശതാബ്ദി ആഘോഷവേളയിൽ മദ്രാസുകാരനായ വിപ്ലവകാരിയെ പ്രതിഷ്ഠിക്കുമ്പോൾ സത്യം ക്രൂരമായി തമസ്‌കരിക്കപ്പെട്ടുവെന്നും ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള. തൃശൂർ സിറ്റി ബി.ജെ.പി ഓഫീസായ നമോ ഭവനിൽ പണ്ഡിറ്റ് ദീൻദയാൽ ഉപാദ്ധ്യായ ലൈബ്രറി ആൻഡ് പഠനകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വൈക്കത്തേക്ക് ഗുരുദേവനെത്തിയ വണ്ടി ജാതിബോർഡ് വച്ച സ്ഥലത്ത് തടഞ്ഞപ്പോൾ ശിഷ്യനായ ടി.കെ.മാധവൻ ഉൾപ്പെടെയുള്ളവർ പ്രക്ഷുബ്ധരായിരുന്നു. ഗുരുദേവൻ പടനയിക്കാൻ ഇടവന്നതും വൈക്കം സത്യഗ്രഹത്തിന്റെ തുടക്കവും ഇതായിരുന്നു. ഗുരുദേവൻ കൊടുത്ത ആയിരം രൂപയും ലാഹോറിലെ ആര്യസമാജം ഓഫീസിൽ നിന്നും ശ്രദ്ധാനന്ദൻ നൽകിയ രണ്ടായിരം രൂപയുമായിരുന്നു സത്യഗ്രഹത്തിനായി ലഭിച്ച വലിയ സംഭാവനകൾ. എന്നാൽ,മദ്രാസിൽ നിന്ന് കൊടുത്തയച്ച തുക അവിടെയെത്തിയില്ല. ആൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി ഇക്കാര്യത്തിൽ അന്വേഷണവും നടത്തി. കെ.പി.കേശവ മേനോൻ ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ ജയിലിൽ അടയ്ക്കപ്പെട്ടപ്പോഴാണ് എ.ഐ.സി.സി ആഹ്വാനപ്രകാരം മദ്രാസിൽ നിന്നും വിപ്ലവകാരിയെത്തുന്നത്. രണ്ടാം ഘട്ടത്തിലെത്തുന്ന അദ്ദേഹം എങ്ങനെയാണ് പ്രധാനിയായത്. അദ്ദേഹത്തെ കുറച്ച് കാണുകയല്ല. എന്നാൽ തമിഴ്‌നാട്ടിലെ പാഠപുസ്തകങ്ങളിൽ വൈക്കം സത്യഗ്രഹം തുടങ്ങിയത് അദ്ദേഹമാണെന്നാണ് രേഖപ്പെടുത്തിയത്. ഇതെല്ലാം തമസ്‌കരിക്കുമ്പോൾ ആർക്കും മാറി നിൽക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

TAGS: PS SREEDHARAN PILLAI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.