SignIn
Kerala Kaumudi Online
Saturday, 09 May 2026 4.00 PM IST

തിരുവനന്തപുരത്ത് സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിയുണ്ടാകില്ല, ജനങ്ങളറിയുന്ന നേതാവ് വരും: കുമ്മനം രാജശേഖരന്‍

Increase Font Size Decrease Font Size Print Page
bjp

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ പ്രതീക്ഷകളുള്ള തിരുവനന്തപുരം മണ്ഡലത്തില്‍ ഇതുവരെ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല. തൃശ്ശൂരും ആറ്റിങ്ങലും ഏകദേശം ചിത്രം വ്യക്തമാകുമ്പോഴും പാര്‍ട്ടിക്ക് വലിയ വോട്ട് വിഹിതമുള്ള തലസ്ഥാന മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് ഒരു സൂചനയും ഇല്ല. കേന്ദ്ര മന്ത്രിമാരായ നിര്‍മല സീതാരാമന്‍, എസ് ജയ്ശങ്കര്‍, രാജീവ് ചന്ദ്രശേഖര്‍ എന്നിവരുടെ പേരുകള്‍ പറഞ്ഞുകേള്‍ക്കുന്നുവെങ്കിലും ഔദ്യോഗികമായി ഒരു വിവരവും ഇതേക്കുറിച്ച് പുറത്ത് വന്നിട്ടില്ല.

ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മണ്ഡലത്തില്‍ പാര്‍ട്ടിക്ക് കെട്ടിയിറിക്കിയ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിയുണ്ടാകില്ലെന്നാണ് അദ്ദേഹം പറയുന്നത്. കേരളത്തില്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള സ്ഥാനാര്‍ത്ഥിയാകും മത്സരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. അയോദ്ധ്യ ഉയര്‍ത്തിയ രാമവികാരം കേരളത്തിലും അലയടിക്കും. കേരളത്തില്‍ അയോധ്യ വോട്ടാകും.

ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പിന്തുണ ഇത്തവണ ബിജെപിക്കൊപ്പമുണ്ടാകുമെന്ന ഉറച്ച പ്രതീക്ഷയുണ്ട്. ബിജെപിയുടെ പദയാത്രക്ക് വലിയ സ്വീകരണമാണ് ക്രൈസ്തവവിഭാഗങ്ങളില്‍നിന്നു കിട്ടിയത്. കേരളത്തില്‍ ക്രൈസ്തവ പുരോഹിതര്‍ക്കെതിരെ നിരന്തരം കേസുകളെടുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. സമുദായം നേരിടുന്ന അവഗണന തിരിച്ചറിയുന്ന ക്രൈസ്തവര്‍ ബിജെപിക്കൊപ്പം നില്‍ക്കുമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

2019ല്‍ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ശശി തരൂരിനെതിരെ മത്സരിച്ചത് കുമ്മനം രാജശേഖരനായിരുന്നു. എന്നാല്‍ ഒരുലക്ഷം വോട്ടുകള്‍ക്ക് അദ്ദേഹം പരാജയപ്പെട്ടിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സിറ്റിംഗ് സീറ്റായ നേമത്ത് മത്സരിച്ചെങ്കിലും വി ശിവന്‍കുട്ടിയോട് പരാജയപ്പെട്ടു. 2016ല്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിച്ചപ്പോഴും കുമ്മനം രാജശേഖരന്‍ പരാജയപ്പെട്ടിരുന്നു.

TAGS: BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.