പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും ട്രാൻസ്‌വുമണുമായ സീമ വിനീത് വിവാഹിതയായി. നിശാന്താണ് വരൻ. 2024 സെപ്തംബറിൽ ഇരുവരും വിവാഹം രജിസ്റ്റർ ചെയ്തിരുന്നു. ഇപ്പോൾ സുഹൃത്തുക്കളുടെയും പ്രിയപ്പെട്ടവരുടെയും സാന്നിദ്ധ്യത്തിൽ ഔദ്യോഗികമായ വിവാഹിതരായിരിക്കുകയാണ് ഇരുവരും. വിവാഹചിത്രങ്ങൾ സീമ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ചു. സുഹൃത്തുക്കളടക്കം നിരവധി പരാണ് ഇരുവർക്കും ആശംസ നേർന്നത്. കഴിഞ്ഞ ദിവസം ഹൽദി ആഘോങ്ങളിൽ നിന്നുള്ള ചിത്രങ്ങളും സീമ പങ്കുവച്ചിരുന്നു.
കഴിഞ്ഞ ദിവസം ഹൽദി ആഘോഷങ്ങളിൽ നിന്നുള്ള ചിത്രങ്ങളും സീമ പങ്കുവച്ചിരുന്നു. ദിവസങ്ങൾക്ക് മുമ്പ് വിവാഹത്തിൽ നിന്ന് പിൻമാറുന്നതായി പ്രഖ്യാപിച്ച് കൊണ്ട് സീമ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചിരുന്നു. ഇത് വലിയ ചർച്ചയായതിന് പിന്നാലെ കുറിപ്പ് പിൻവലിച്ചു കൊണ്ട് സീമ രംഗത്തെത്തിയിരുന്നു. ചേർത്തു നിറുത്തിയ ചിലതൊന്നും വിട്ടുകളയാനാകില്ല എന്നായിരുന്നു സീമ പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |