ഏഴംകുളം : ഏഴംകുളം ജംഗ്ഷനിലെ സിഗ്നൽ ലൈറ്റിന്റെ പ്രവർത്തനം തടസപ്പെടുത്താൻ ചിലർ ശ്രമിക്കുന്നതായി ആരോപണം. സിഗ്നൽ ലൈറ്ര് പ്രവർത്തിപ്പിക്കുന്നതിനെതിരെ ചിലർ ട്രാഫിക് പൊലീസിൽ നിരന്തരം ഫോൺ ചെയ്ത് പരാതിപ്പെടുന്നുണ്ട്. സിഗ്നൽ ലൈറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടാണെന്നാണ് പരാതി. അതേസമയം ജംഗ്ഷനിൽ സിഗ്നൽ ലൈറ്റ് അനിവാര്യമാണെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം. നേരത്തെ സിഗ്നൽ ലൈറ്റ് ഇല്ലാത്തത് മൂലം വാഹനാപകടങ്ങൾ ഉണ്ടായിട്ടുണ്ട്.
. രാത്രിയും പകലും ഏഴംകുളം ജംഗ്ഷനിൽ വലിയ വാഹനത്തിരക്കാണ് . ഏഴംകുളം -കൈപ്പട്ടൂർ റോഡും ഏഴംകുളം -കടമ്പനാട് മിനി ഹൈവേയും സംഗമിക്കുന്നത് ഏഴംകുളം ജംഗ്ഷനിലാണ് .ഏഴംകുളം -കൈപ്പട്ടൂർ റോഡ് നവീകരണത്തിന് ശേഷം പത്തനംതിട്ട ഭാഗത്ത് നിന്ന് കൊല്ലത്തേക്ക് പോകുന്ന മിക്ക വാഹനങ്ങളും ഏഴംകുളം -കൈപ്പട്ടൂർ റോഡിലൂടെ ഏഴംകുളം ജംഗ്‌ഷനിലെത്തി ഏഴംകുളം -കടമ്പനാട് മിനിഹൈവേ വഴി ഏനാത്ത് ജംഗ്ഷനിൽ എത്തി എം സി റോഡിൽ പ്രവേശിച്ചാണ് പോകുന്നത്. ഇതോടെ ഏഴംകുളം ജംഗ്ഷനിൽ വലിയ തിരക്കാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |