SignIn
Kerala Kaumudi Online
Sunday, 03 May 2026 1.27 PM IST

ആരാധന വർഷാചരണ സംഗമവും അത്മായ ദിനാഘോഷവും

Increase Font Size Decrease Font Size Print Page

അഞ്ചൽ: മലങ്കരകത്തോലിക്കാ സഭ 2026 ആരാധന വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി മലങ്കര കാത്തലിക് അസോസിയേഷൻ ആയൂർ വൈദിക ജില്ലയുടെ നേതൃത്വത്തിൽ ആരാധന വർഷാചരണ സംഗമവും അത്മായ ദിനാഘോഷവും സംഘടിപ്പിച്ചു. 2026 വർഷത്തെ കർമ്മപദ്ധതി ഉദ്ഘാടനം തിരുവനന്തപുരം മേജർ അതിരൂപത സഹായ മെത്രാൻ ഡോ. യൂഹാനോൻ മാർ അലക്‌സിയോസ് മെത്രാപ്പോലിത്ത നിർവഹിച്ചു.

ജില്ലാ പ്രസിഡന്റ് ജേക്കബ് കളപ്പുരയ്ക്കൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ വികാരി ഗീവർഗ്ഗീസ് നെടിയത്ത് റമ്പാൻ, ജില്ലാ വൈദിക ഉപദേഷ്ടാവ് ഫാ. അരുൺ ഏറത്ത്, ജില്ലാ സെക്രട്ടറി രാജീവ് കോശി എന്നിവർ സംസാരിച്ചു. ഫാ. കോശി ചിറക്കരോട്ട്, ഫാ. കൃസ്‌റ്റി പാലവിള, ഫാ. അനു ജോസ്, ഫാ. ടോം, എം.സി.എ മേജർ അതിരൂപത പ്രസിഡന്റ് റെജിമോൻ വർഗ്ഗീസ്, ജില്ലാ ജോ. സെക്രട്ടറി ഷാജുമോൻ തേക്കിൻക്കാട്, ജില്ലാ ട്രഷറർ ഐസക്ക് ഇളമാട്, അതിരൂപത വൈസ് പ്രസിഡന്റ് പോൾ രാജ് പുയ്യപ്പള്ളി എന്നിവർ സംസാരിച്ചു.

യൂഹാനോൻ മാർ അലക്സിയോസ് പിതാവിനെ ജില്ലയിലെ 21 ഇടവകകളിൽ നിന്നുമുള്ള എം.സി.എ പ്രതിനിധികൾ ബൈബിൾ നൽകി സ്വീകരിച്ചു. ശാമുവൽ പണയിൽ ബൈബിൾ വായനയ്ക്ക് നേതൃത്വം നൽകി. ഗുരു ശ്രേഷ്ഠ അവാർഡ് കരസ്ഥമാക്കിയ ഷാജു തേക്കിൻകാടിനെ ചടങ്ങിൽ ആദരിച്ചു.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.