SignIn
Kerala Kaumudi Online
Saturday, 02 May 2026 9.04 PM IST

ഇ വി ശ്രീധരൻ അനുസ്‌മരണ സമ്മേളനവും അവാർ‌ഡ് സമർപ്പണവും നാളെ

Increase Font Size Decrease Font Size Print Page
ev-sreedharan

തിരുവനന്തപുരം: ഇ വി ശ്രീധരൻ അനുസ്മരണ സമ്മേളനവും അവാർ‌ഡ് സമർപ്പണവും മേയ് ഒന്ന് വെള്ളിയാഴ്‌ച വൈകിട്ട് മൂന്നിന് പ്രസ് ക്ലബ് ടി എൻ ജി ഹാളിൽ നടക്കും. സമഗ്ര സംഭാവനയ്ക്കുള്ള ഇ വി ശ്രീധരൻ സ്മാരക അവാർഡ് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുൻമന്ത്രി ജി സുധാകരന് സമ്മാനിക്കും.

ഇ വി ശ്രീധരൻ സ്മാരക സമിതി സംഘടിപ്പിക്കുന്ന യോഗത്തിൽ കവിയും മാദ്ധ്യമ പ്രവർത്തകനുമായ ഡോ. ഇന്ദ്രബാബു അദ്ധ്യക്ഷത വഹിക്കും. സിഎംപി സംസ്ഥാന സെക്രട്ടറി സി പി ജോൺ മുഖ്യ പ്രഭാഷണം നടത്തും. സാഹിത്യ വിമർശകൻ ഡോ. കെ എം വേണുഗോപാൽ ഇ വി ശ്രീധരൻ സ്മാരക പ്രഭാഷണം നടത്തും. റോസ് മേരി, ആചാര്യ ഭദ്ര, സമിതി സെക്രട്ടറി ടി പി പങ്കജാക്ഷൻ എന്നിവർ സംസാരിക്കും. സമിതി പ്രോഗ്രാം കൺവീനർ ഡോ. രാജാ വാര്യർ സ്വാഗതവും സമിതി വൈസ് പ്രസിഡന്റ് ബിജോയി എസ് എൽ നന്ദിയും പറയും. ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന കവിസംഗമത്തിൽ വിവിധ തലമുറകളിലെ കവികൾ കവിത ചൊല്ലും.

TAGS: LOCAL NEWS, THIRUVANANTHAPURAM, EV SREEDHARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.