SignIn
Kerala Kaumudi Online
Saturday, 02 May 2026 8.56 PM IST

സൗജന്യ കുടിവെള്ള വിതരണം തുടങ്ങി

Increase Font Size Decrease Font Size Print Page
water
തിരുവല്ല നഗരത്തിൽ ആരംഭിച്ച സൗജന്യ കുടിവെള്ള വിതരണ പദ്ധതി നഗരസഭ ചെയർപേഴ്സൺ എസ് ലേഖ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : അതികഠിനമായ ചൂടും നിർജലീകരണവും മൂലമുണ്ടാകാവുന്ന ആരോഗ്യ പ്രശ്നങ്ങൾക്കും ആശ്വാസമേകി നഗരസഭയും മർച്ചന്റസ് അസോസിയേഷനും ജോയ് ആലുക്കാസ് ഫൗണ്ടേഷനുമായി സഹകരിച്ച് പട്ടണത്തിൽ വിവിധ ഭാഗങ്ങളിൽ പൊതുജനങ്ങൾക്കായി സൗജന്യ കുടിവെള്ള വിതരണ പദ്ധതി നടപ്പിലാക്കി. ആലുക്കാസ് കോർണറിൽ വാട്ടർ ഡിസ്പെൻസറുകൾ സ്ഥാപിച്ച് നഗരസഭ ചെയർപേഴ്സൺ എസ്.ലേഖ പരിപാടി ഉദ്ഘാടനം ചെയ്തു. കൂടാതെ നഗരത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങൾക്കു മുമ്പിലും വ്യാപാരികളുടെ ചുമതലയിൽ ഇത്തരം കുടിവെള്ള ഡിസ്പെൻസറുകൾ സ്ഥാപിച്ചു. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എം.സലിം അദ്ധ്യക്ഷത വഹിച്ചു. എം.കെ.വർക്കി, മാത്യൂസ് ജേക്കബ്, ഷെൽട്ടൺ വി.റാഫേൽ, പി.എം.അനീർ, ജോൺസൺ ജോർജ്, ജെറിൻ എൻ.ജെ,ഷരൺ ചന്ദ് എന്നിവർ പ്രസംഗിച്ചു.

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.