SignIn
Kerala Kaumudi Online
Monday, 04 May 2026 10.39 AM IST

കേന്ദ്ര നിയമമന്ത്രി സ്ഥാനത്തുനിന്ന് കിരൺ റിജിജുവിനെ മാറ്റി; പകരം ചുമതല അർജുൻ റാം മേഘ്‌വാളിന്

Increase Font Size Decrease Font Size Print Page
kiren-rijiju

ന്യൂഡൽഹി: കേന്ദ്ര നിയമമന്ത്രി സ്ഥാനത്തുനിന്ന് കിരൺ റിജിജുവിനെ മാറ്റി. പകരം ഭൗമശാസ്‌ത്ര വകുപ്പിന്റെ ചുമതലയാണ് നൽകിയിരിക്കുന്നത്. പാർലമെന്ററികാര്യ വകുപ്പിന്റെയും സാംസ്‌കാരിക മന്ത്രാലയത്തിന്റെയും സഹമന്ത്രിസ്ഥാനം വഹിക്കുന്ന അർജുൻ റാം മേഘ്‌വാൾ നിയമവകുപ്പിന്റെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിയായി പ്രവർത്തിക്കും.


എന്തുകൊണ്ടാണ് കിരൺ റിജിജുവിനെ നിയമന്ത്രി സ്ഥാനത്തുനിന്ന് മാറ്റിയതെന്ന കാര്യം വ്യക്തമല്ല. സുപ്രീം കോടതി ജഡ്ജിമാർക്കെതിരെയടക്കം വിമർശനം ഉന്നയിച്ച മന്ത്രി കൂടിയായിരുന്നു കിരൺ റിജിജു. ഇക്കാര്യത്തിൽ പല ജഡ്‌ജിമാരും വിയോജിപ്പ് അറിയിച്ചിരുന്നു.

വിവാദം കത്തിനിൽക്കുന്ന സമയത്താണ് അദ്ദേഹത്തെ നിയമമന്ത്രി സ്ഥാനത്തുനിന്ന് മാറ്റിയത്. രാജസ്ഥാനിൽ നിന്നുള്ള എംപിയാണ് അർജുൻ റാം മേഘ്‌വാൾ. രണ്ടാം മോദി മന്ത്രിസഭയിൽ ന്യൂനപക്ഷകാര്യ സഹമന്ത്രിയായിരുന്നു കിരൺ റിജിജു. പിന്നീട് സ്‌പോർട്സ് യുവജനകാര്യവകുപ്പിന്റെ സ്വതന്ത്ര ചുമതല നൽകി. 2021 ജൂലായ് ഏഴ് മുതൽ നിയമവകുപ്പ് കാബിനറ്റ് മന്ത്രിയായി പ്രവർത്തിച്ചുവരികയായിരുന്നു.

TAGS: NEWS 360, NATIONAL, NATIONAL NEWS, KIREN RIJIJU, LAW MINISTER, ARJUN RAM MEGHWAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.