
ന്യൂഡൽഹി: മുലയൂട്ടൽ മാതാവിന്റെ അവകാശമായതിനാൽ പൊതുയിടങ്ങളിലും ജോലിസ്ഥലത്തും അതിനായി സൗകര്യമൊരുക്കണമെന്ന് സംസ്ഥാന സർക്കാരുകൾക്ക് സുപ്രീം കോടതി നിർദ്ദേശം.
പൊതുസ്ഥലങ്ങളിൽ ഫീഡിംഗ് റൂം, ശിശു സംരക്ഷണ മുറി തുടങ്ങിയവ സർക്കാർ നിർമ്മിക്കണം. സ്വകാര്യത ഉറപ്പുവരുത്തുന്നതാകണം ഇത്തരം സൗകര്യങ്ങൾ.
അമ്മമാർക്ക് കുഞ്ഞുങ്ങളെ മുലയൂട്ടാനുള്ള സൗകര്യവും അന്തരീക്ഷവും ഉറപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് ബാദ്ധ്യതയുണ്ട്. പൊതുയിടങ്ങളിലും ജോലിസ്ഥലത്തുമുള്ള മുലയൂട്ടലിനോട് പൗരന്മാർ മാന്യമായ മനോഭാവം പുലർത്തണം. കേന്ദ്രസർക്കാർ രണ്ടാഴ്ചയ്‌ക്കകം മാർഗരേഖ തയ്യാറാക്കി സംസ്ഥാന സർക്കാരുകൾക്ക് കൈമാറണമെന്നും കോടതി നിർദ്ദേശിച്ചു.
അവ്യാൻ ഫൗണ്ടേഷൻ സമർപ്പിച്ച പൊതുതാത്പര്യഹർജിയിലാണ് മാതൃ അവകാശത്തെ ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ച് ഉയർത്തിപിടിച്ചത്. ഫെബ്രുവരി 19ലെ ഉത്തരവ് കഴിഞ്ഞദിവസം അപ്‌ലോഡ് ചെയ്യുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |