
പഹൽഗാം ഭീകരാക്രമണത്തിനുശേഷം നടന്ന ഏഷ്യാകപ്പിൽ ഇന്ത്യ, പാക് ക്യാപ്‌ടൻമാർ തമ്മിൽ ഹസ്‌തദാനം ചെയ്യാത്തത് ഏറെ ചർച്ചകൾക്കിടയാക്കിയിരുന്നു. ഇപ്പോഴിതാ അന്നുനടന്ന സംഭവങ്ങളെക്കുറിച്ച് മനസ് തുറക്കുകയാണ് പാകിസ്ഥാൻ ക്യാപ്‌ടൻ സൽമാൻ അലി ആഗ.
'ടോസിന് മുൻപ് വാർത്താസമ്മേളനം, ട്രോഫി ഷൂട്ട്, ഹാൻഡ്‌ഷേക്ക് എന്നിവ ഉണ്ടായിരുന്നു. ടോസ് ചെയ്യാൻ പോയപ്പോൾ ഞാൻ നോർമൽ ആയിരുന്നു. ഹാൻഡ്‌ഷേക്ക് ഉണ്ടാകില്ല എന്ന് അറിയില്ലായിരുന്നു. മീഡിയ മാനേജർക്കൊപ്പമാണ് ടോസ് ചെയ്യാൻ പോയത്. ടോസിന് മുൻപായി മാച്ച് റഫറി എന്നെ മാറ്റിനിർത്തിയിട്ട് ഹാൻഡ്‌ഷേക്ക് ഉണ്ടാകില്ല എന്നുപറഞ്ഞു. കുഴപ്പമില്ല എന്നുഞാൻ മറുപടി നൽകി. കളിയിൽ നമ്മൾ തോറ്റു. അതിനുശേഷം പാകിസ്ഥാന്റെ മുഴുവൻ ടീമും ഹാൻഡ്‌ഷേക്കിനായി ഇന്ത്യൻ ടീമിന്റെ ഡ്രസിംഗ് റൂമിലേയ്ക്ക് പോയി. അപ്പോഴും അവർ ഹാൻഡ് ഷേക്ക് ചെയ്‌തില്ല. അടഞ്ഞുകിടക്കുന്ന മുറിയാണ് കണ്ടത്.
നമ്മൾ ഒരു രാജ്യത്തെ പ്രതിനിധീകരിക്കുകയും ഞാൻ പാകിസ്ഥാനുവേണ്ടി കളിക്കുകയും ചെയ്യുമ്പോൾ ആളുകൾ എന്നെ ശ്രദ്ധിക്കും, കുട്ടികൾ അത് അനുകരിക്കും. അടുത്ത ദിവസം ഒരു ക്ലബ് ഗെയിമിൽ ഇത് സംഭവിക്കുകയാണെങ്കിൽ അതിന് ഞാൻ കാരണമായി മാറും. കാരണം ഞാനും ക്രിക്കറ്റിന്റെ ഭാഗമാണ്. അതിനാൽ നിങ്ങൾ ഒരു റോൾ മോഡലാകുമ്പോൾ അങ്ങനെ ചെയ്യുന്നത് നല്ല കാര്യമാണെന്ന് ഞാൻ കരുതുന്നില്ല'- ഹസ്‌തദാന വിവാദത്തിൽ നിലപാട് വ്യക്തമാക്കി പാക് ക്യാപ്‌ടൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |