
ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനാഘോഷസന്ദേശത്തിൽ രാജ്യത്തെ പ്രാദേശിക ഭാഷകളുടെ പ്രാധാന്യത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പരാമർശിച്ചിരുന്നു. മാതൃഭാഷകളുടെ മഹത്വം രാജ്യത്ത് വളർന്നുവരികയാണെന്നും ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി വ്യക്തമാക്കിയിരുന്നു. എന്നാൽ പ്രധാനമന്ത്രിയുടെ ഈ വാക്കുകൾ വളരെയേറെ സന്തോഷം പകർന്നത് മറ്റൊരാൾക്കാണ്. രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയുടെ ചീഫ് ജസ്‌റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്.
''സുപ്രീം കോടതിയോട് ഞാൻ നന്ദി പറയുകയാണ്. കോടതി വിധികളെല്ലാം പ്രാദേശിക ഭാഷകളിൽ കൂടി വേണമെന്ന് അടുത്തിടെ സുപ്രീം കോടതി പറഞ്ഞിരുന്നു''. മോദിയുടെ ഈ വാക്കുകൾ കേട്ടതും വേദിയിലുണ്ടായിരുന്ന ചീഫ് ജസ്‌റ്റിസ് കൈകൂപ്പി. മറ്റുള്ളവർ ഹർഷാരവം മുഴക്കുകയും ചെയ‌്‌തു.
കോടതി വിധികൾ പ്രാദേശിക ഭാഷകളിൽ വിവർത്തനം ചെയ്യണമെന്ന് പലപ്പോഴും ജസ്‌റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ ജനുവരിയിൽ ഹിന്ദി, തമിഴ്, ഗുജറാത്തി, ഒഡിയ എന്നീ ഭാഷകളിൽ വിവർത്തനം ചെയ്യപ്പെടണമെന്ന് അറിയിക്കുകയും ചെയ‌്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |