
അമരാവതി: നടൻ സൂര്യയുടെ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ഫ്ലക്‌സ് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് രണ്ട് വിദ്യാർത്ഥികൾ മരിച്ചു. ആന്ധ്രാപ്രദേശിലെ പൽനാട് ജില്ലയിലാണ് സംഭവം. ഡിഗ്രി രണ്ടാം വർഷ വിദ്യാർത്ഥികളായ എൻ വെങ്കടേഷ്, പി സായി എന്നിവരാണ് മരിച്ചത്.
ഇന്നലെയായിരുന്നു സൂര്യയുടെ പിറന്നാൾ. കോളേജിൽ ആഘോഷത്തിന്റെ ഭാഗമായി ഫ്ലക്സ് ഉയർത്തുന്നതിനിടെ അതിലെ ഇരുമ്പ് കമ്പി വൈദ്യുത കമ്പിയിൽത്തട്ടി ഷോക്കേൽക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ ഇരുവരും മരിച്ചു. തന്റെ സഹോദരന്റെ മരണത്തിന്റെ പൂർണ ഉത്തരവാദിത്തം കോളേജ് അധികൃതർക്കാണെന്ന് സായിയുടെ സഹോദരി അനന്യ മാദ്ധ്യമങ്ങളോട് പറഞ്ഞു. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് അവരാണെന്നും അനന്യപറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |