SignIn
Kerala Kaumudi Online
Tuesday, 12 May 2026 1.36 AM IST

പഞ്ചാബ് കിംഗ്‌സിനെ മൂന്ന് വിക്കറ്റിന് തകർത്ത് ഡൽഹി ക്യാപിറ്റൽസ്,​ വമ്പൻ തിരിച്ചുവരവ്

Increase Font Size Decrease Font Size Print Page
axar-miller

ധർമ്മശാല: ഐപിഎൽ പോരാട്ടത്തിൽ പഞ്ചാബ് കിംഗ്സിനെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തി ഡൽഹി ക്യാപിറ്റൽസ്. ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പഞ്ചാബ് ഉയർത്തിയ 211 റൺസ് എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ഡൽഹി ഒരു ഘട്ടത്തിൽ ബാറ്റിംഗ് തകർച്ച നേരിട്ടെങ്കിലും പിന്നീട് കളിയിലേക്ക് തിരിച്ചുവന്നു. പരാജയഭീതിയിലായിരുന്ന ടീമിനെ അക്സർ പട്ടേലും ഡേവിഡ് മില്ലറും ചേർന്നാണ് തോളിലേറ്റിയത്. ഇരുവരുടെയും തകർപ്പൻ പ്രകടനം ഡൽഹിയെ വിജയതീരത്തെത്തിക്കുന്നതിൽ നിർണായകമായി.

30 പന്തിൽ നിന്ന് 56 റൺസുമായി പൊരുതിയ അക്സറിനെ സ്റ്റോയിനിസാണ് പുറത്താക്കിയത്. പിന്നാലെ 28 പന്തിൽ 51 റൺസ് നേടിയ ഡേവിഡ് മില്ലറും മടങ്ങിയതോടെ മത്സരം വീണ്ടും മുറുകി. നേരത്തെ, ഓപ്പണർമാരായ അഭിഷേക് പോറൽ (5), കെ.എൽ. രാഹുൽ (9) എന്നിവർ പെട്ടെന്ന് പുറത്തായത് ഡൽഹിക്ക് കനത്ത തിരിച്ചടിയായിരുന്നു. മാർക്കോ യാൻസന്റെ ഒരു ക്യാച്ചാണ് രാഹുലിന്റെ ഇന്നിംഗ്‌സ് അവസാനിപ്പിച്ചത്. പിന്നാലെ സാഹിൽ പരേഖും (13) പുറത്തായതോടെ ഡൽഹി തകർച്ചയെ അഭിമുഖീകരിച്ചെങ്കിലും, അക്സർ-മില്ലർ സഖ്യം പടുത്തുയർത്തിയ ശക്തമായ അടിത്തറ ടീമിനെ വിജയത്തിലേക്ക് കൈപിടിച്ചുയർത്തി.

ആദ്യം ബാറ്റുചെയ്‌ത പഞ്ചാബ് കിംഗ്‌സ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 210 റൺസെന്ന കൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്. 36 പന്തിൽ 59 റൺസുമായി പുറത്താകാതെ നിന്ന ക്യാപ്ടൻ ശ്രേയസ് അയ്യരുടെ ഇന്നിംഗ്‌സ് ടീമിന് കരുത്തായി. മറുഭാഗത്ത്, ആറ് പടുകൂറ്റൻ സിക്സറുകളടക്കം 33 പന്തിൽ 56 റൺസ് നേടിയ പ്രിയാൻഷ് ആര്യ പഞ്ചാബിന് വെടിക്കെട്ട് തുടക്കമാണ് നൽകിയത്. അവസാന ഓവറുകളിൽ എട്ട് പന്തിൽ 21 റൺസ് അടിച്ചുകൂട്ടിയ സൂര്യൻഷ് ഷെഡ്‌ഗെയുടെ മികവിലാണ് പഞ്ചാബ് സ്കോർ 200 കടത്തിയത്. ഡൽഹിക്കായി മാധവ് തിവാരിയും മിച്ചൽ സ്റ്റാർക്കും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി തിളങ്ങി.

TAGS: NEWS 360, SPORTS, SPORTS, PBKS VS DC, IPL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360