SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.12 PM IST

സീനിയർ താരമായിട്ടും ഉത്തരവാദിത്തം കാണിച്ചില്ല,​,​ ക്യാമ്പിൽ നിന്ന് വിട്ടു നിന്നത് കാരണം പറയാതെ; സഞ്ജുവിനെതിരെ കെ സി എ

Increase Font Size Decrease Font Size Print Page
sanju-samson

കൊച്ചി : ഐ.സി.സി ചാമ്പ്യൻസ് ട്രോഫിക്കായുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസണ് ഇടം ലഭിക്കാതിരുന്നതിനെ തുടർന്നുള്ള വിവാദങ്ങളിൽ പ്രതികരിച്ച് കെ.സി.എ. വിജയ് ഹസാരെ ട്രോഫിക്കായുള്ള പരിശീലന ക്യാമ്പിൽ നിന്ന് സഞ്ജു പ്രത്യേക കാരണങ്ങളൊന്നും പറയാതെയാണ് വിട്ടുനിന്നതെന്ന് കെ.സി.എ പ്രസിഡന്റ് ജയേഷ് ജോർജ് പറഞ്ഞു. ആ​ഭ്യ​ന്ത​ര​ ​ടൂ​ർ​ണ​മെ​ന്റാ​യ​ ​വി​ജ​യ് ​ഹ​സാ​രെ​ ​ട്രോ​ഫി​യി​ൽ​ ​ക​ളി​ക്കാ​തി​രു​ന്ന​താ​ണ് ​ചാ​മ്പ്യ​ൻ​സ് ​ട്രോ​ഫി​ ​ടീ​മി​ലി​ടം​ ​നേ​ടു​മെ​ന്ന് ​ക​രു​തി​യി​രു​ന്ന​ ​കേ​ര​ള​ത്തി​ന്റെ​ ​പ്ര​തീ​ക്ഷ​യാ​യ​ ​സ​‌​ഞ്ജു​ ​സാം​സ​ണ് ​വി​ന​യാ​യ​തെ​ന്നാ​ണ് ​റി​പ്പോ​ർ​ട്ടുണ്ടായിരുന്നു. ക്രിക്കറ്റ് അധികാരികളുടെ ഈഗോ സഞ്ജുവിന്റെ കരിയർ തകർക്കുകയാണെന്ന് വിമർശിച്ച് കെ.സി.എ ഭാരവാഹികൾക്കെതിരെ ശശി തരൂർ എം.പിയും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജയേഷ് ജോർജിന്റെ പ്രതികരണം.

ഞാനുണ്ടാകില്ലെന്നുള്ള ഒരു വരി മെയിൽ മാത്രമാണ് സഞ്ജു കെ.സി.എ സെക്രട്ടറിക്ക് അയച്ചത്. കാരണം ഒന്നും പറഞ്ഞില്ല. ക്യാമ്പ് കഴിഞ്ഞ് ടീം പ്രഖ്യാപിച്ചപ്പോൾ ഞാനുണ്ടാകുമെന്ന മെയിലും അയച്ചു. സഞ്ജു ആദ്യമായിട്ടല്ല കെ.സി.എയ്ക്കൊപ്പം കളിക്കുന്നത്. ഒരു ക്യാമ്പ് പ്രഖ്യാപിക്കുമ്പോൾ ഇത്തരത്തിൽ സീനിയർ ആയിട്ടുള്ള ഉത്തരവാദിത്തപ്പെട്ട താരം ഒരു വരി സന്ദേശമാണോ അയക്കുക. കാരണവും പറഞ്ഞില്ലെന്നും ജയേഷ് ജോർജ് ആരോപിച്ചു. സഞ്ജു മാറി നിന്നു. അതുകൊണ്ട് അദ്ദേഹത്തെ ടീമിലും എടുത്തില്ലെന്നും ജയേഷ് ജോർജ് വ്യക്തമാക്കി.

അതേസമയം കൃത്യമായ കാരണം കാണിക്കാതെ സഞ്ജു കളിക്കാതിരുന്നതിനെക്കുറിച്ച് ബി.സി.സി.ഐ അന്വേഷണം നടത്തിയെന്നും അറിയുന്നു.

TAGS: NEWS 360, SPORTS, SANJU SAMSON, SANJU, BCCI, KCA, JAYESH GEORGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY