SignIn
Kerala Kaumudi Online
Tuesday, 05 May 2026 12.45 AM IST

തിരയിൽപ്പെട്ട അഞ്ചുവയസുകാരിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് പിതാവ് മരിച്ചു; കുട്ടിക്കായി തിരച്ചിൽ തുടരുന്നു

Increase Font Size Decrease Font Size Print Page
ocean

കാലിഫോർണിയ: തിരയിൽപ്പെട്ട അഞ്ചുവയസുകാരിയായ മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട പിതാവ് മരിച്ചു. 39 കാരനായ യുജി ഹു എന്ന കനേഡിയൻ പൗരനാണ് മരിച്ചത്. വെള്ളിയാഴ്‌ച കാലിഫോർണിയയിലെ ബിഗ് സറിലെ ഗാരപറ്റ സ്റ്റേറ്റ് ബീച്ചിലായിരുന്നു സംഭവം. ലൈഫ് ഗാർഡ് ഉടൻ തന്നെ യുജിയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഒഴുക്കിൽപ്പെട്ട് കാണാതായ പെൺകുട്ടിയെ ഇതുവരെ കണ്ടെത്തിയിട്ടില്ല. കുട്ടിക്കൊപ്പമുണ്ടായിരുന്ന അമ്മ രക്ഷപ്പെട്ടിരുന്നു.

അപകടസമയത്ത് പ്രദേശത്ത് 15 മുതൽ 20 അടി വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടായിരുന്നു. മൂവരും തിരമാലയിൽ കളിക്കുന്നതിനിടെ ഒരു വലിയ തിരമാലയടിക്കുകയും തുടർന്ന് കുട്ടി കടലിലേക്ക് ഒഴുകി പോവുകയും ചെയ്‌തു. കുട്ടിയെ രക്ഷിക്കാനാണ് യുജിഹു കടലിലേക്കിറങ്ങിയത്. സഹായിക്കാൻ ശ്രമിച്ച ഒപ്പമുണ്ടായിരുന്ന അമ്മ രക്ഷപ്പെട്ടു. ദമ്പതികളുടെ രണ്ടു വയസുള്ള കുട്ടി കടൽത്തീരത്തുണ്ടായിരുന്നെങ്കിലും പരിക്കുകളില്ല.

പ്രദേശത്തുണ്ടായിരുന്ന ലൈഫ് ഗാർഡും മറ്റൊരു സഞ്ചാരിയും ചേർന്നു യുജിയെ രക്ഷിച്ചെങ്കിലും ബോധമുണ്ടായിരുന്നില്ല. തുടർന്ന് സിപിആർ നൽകി അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ വച്ച് മരണം സംഭവിക്കുകയായിരുന്നു. പെൺകുട്ടിയുടെ അമ്മയ്‌ക്ക് നേരിയ ഹൈപ്പോതെർമിയ ബാധിച്ചതിനാൽ തുടർ ചികിത്സ നൽകിയ ശേഷമാണ് വിട്ടയച്ചത്.

അതേസമയം, കാണാതായ അഞ്ചുവയസുകാരിക്കായുള്ള തിരച്ചിൽ തുടരുകയാണ്. കടൽത്തീരത്ത് എത്തുന്ന സന്ദർശകർ വലിയ തിരമാലകൾ ഉള്ള സമയങ്ങളിൽ ജാഗ്രത പാലിക്കണമെന്നും ഒരിക്കലും സമുദ്രത്തിന് പുറംതിരിഞ്ഞ് നിൽക്കരുതെന്നും അധികൃതർ അറിയിച്ചു.

TAGS: NEWS 360, WORLD, WORLD NEWS, OCEAN, ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.