SignIn
Kerala Kaumudi Online
Thursday, 19 February 2026 12.05 AM IST

'ഞാൻ  മരിച്ചെന്നും  മരിച്ചില്ലെന്നുമൊക്കെ  ആളുകൾ  പറയുന്നു'; അഭ്യൂഹങ്ങൾക്ക് പിന്നാലെ  ജിബ്‌ലി  ആർട്ടുമായി നിത്യാനന്ദ

Increase Font Size Decrease Font Size Print Page
nithyananda

ന്യൂഡൽഹി: സ്വയം പ്രഖ്യാപിത ആൾദെെവമായ നിത്യാനന്ദ മരിച്ചെന്ന അഭ്യൂഹങ്ങൾ തെറ്റാണെന്ന് സ്ഥിരീകരിച്ച് ഇന്നലെ തന്നെ 'കെെലാസ' രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ നേരിട്ട് പ്രതികരിച്ചിരിക്കുകയാണ് നിത്യാനന്ദ. പുലർച്ചെ നാലരയോടെ തന്റെ സോഷ്യൽ മീഡിയ പേജിൽ ലെെവിലെത്തിയാണ് നിത്യാനന്ദ താൻ ജീവിച്ചിരിക്കുന്നുവെന്ന പ്രഖ്യാപനം നടത്തിയത്.

'ഞാൻ മരിച്ചെന്നും മരിച്ചില്ലെന്നുമൊക്കെ ആളുകൾ പറയുന്നു. മരിച്ചോ ഇല്ലയോ എന്ന കാര്യത്തിൽ ഇനി നിങ്ങളെല്ലാവരും കൂടി ഒരു തീരുമാനമെടുക്കൂ',- എന്നായിരുന്നു നിത്യാനന്ദയുടെ പരിഹാസം. ട്രെൻഡിനൊപ്പം എന്ന് പ്രഖ്യാപിച്ച് ജിബ്‌ലി ആർട്ട് അടക്കം നിത്യാനന്ദ പങ്കുവച്ചിട്ടുണ്ട്. താൻ ബ്രഫ്മ മുഹൂർത്തത്തിൽ ഉറക്കമുണരും. ആദ്യം യോഗ ചെയ്യും. പിന്നീട് ശിവപൂജ, അതിനുശേഷം ഭക്തർക്ക് എന്നോട് ചോദിക്കാനുള്ള കാര്യങ്ങൾ കേൾക്കും അതിനുള്ള മറുപടി നൽകും. അങ്ങനെയാണ് എന്റെ ജീവിതം നീങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് നിത്യാനന്ദ മരിച്ചുവെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്. സനാതനധർമം സ്ഥാപിക്കുന്നതിനുവേണ്ടി പോരാടിയ സ്വാമി ജീവിത്യാഗം ചെയ്തുവെന്ന് നിത്യാനന്ദയുടെ സഹോദരിയുടെ മകനും അനുയായിയുമായ സുന്ദരേശ്വരൻ അറിയിച്ചുവെന്നായിരുന്നു വാർത്തകളിലുണ്ടായിരുന്നത്. ഇതിന് പിന്നാലെ നിത്യാനന്ദ പൂർണ ആരോഗ്യവാനാണെന്നും സുരക്ഷിതനായിരിക്കുന്നുവെന്നും പറഞ്ഞ് 'കെെലാസ' സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ചിരുന്നു.

തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിലാണ് നിത്യാനന്ദ ജനിച്ചത്. പിന്നീട് ആത്മീയതയിലൂടെ അദ്ദേഹം പ്രശസ്തിയിലേക്ക് ഉയർന്നു. തനിക്ക് ദിവ്യമായ കഴിവുകൾ ഉണ്ടെന്ന് അവകാശപ്പെട്ടുകൊണ്ട് അദ്ദേഹം വലിയ തോതിൽ ഭക്തരെ ആകർഷിച്ചിരുന്നു. ഇന്ത്യയിലും വിദേശത്തുമായി ഇദ്ദേഹത്തിന് ഒന്നിലധികം ആശ്രമങ്ങൾ ഉണ്ട്. 2010ൽ സിനിമ നടിക്കൊപ്പമുള്ള നിത്യാനന്ദയുടെ അശ്ലീല വീഡിയോ പുറത്തുവന്നിരുന്നു. പിന്നാലെ വിവാദങ്ങളിൽ നിറഞ്ഞ നിത്യാനന്ദ 2019ഇന്ത്യ വിട്ടു. മൂന്നു കുട്ടികളെ തട്ടിക്കൊണ്ടുപോയി എന്ന ദമ്പതികളുടെ പരാതിയിൽ പോലീസ് അറസ്റ്റിന് നടപടിയാരംഭിച്ചതിനെത്തുടര്‍ന്നായിരുന്നു രാജ്യം വിട്ടത്. ലാറ്റിനമേരിക്കൻ രാജ്യമായ ഇക്വഡോറിന് സമീപമുള്ള ദ്വീപുകളിലൊന്ന് വാങ്ങി 'കെെലാസ' എന്ന് പേരിട്ട് അനുയായികൾക്കൊപ്പം അവിടെയാണ് താമസം. കെെലാസ എന്ന പേരിൽ രാജ്യം സ്ഥാപിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

A post shared by KAILASA's SPH NITHYANANDA (@srinithyananda)


TAGS: NEWS 360, WORLD, WORLD NEWS, NITHYANANDA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY