SignIn
Kerala Kaumudi Online
Saturday, 02 May 2026 9.42 PM IST

പഹൽഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദികൾ; ടിആർഎഫിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക

Increase Font Size Decrease Font Size Print Page
trf

വാഷിംഗ്ടൺ: പഹൽഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ദി റെസിസ്റ്റൻസ് ഫ്രണ്ടിനെ (ടി ആർ എഫ്) ഭീകരസംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക. ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ നിലപാടുകൾക്ക് ലഭിച്ച വലിയ വിജയമാണ് ഈ സുപ്രധാന പ്രഖ്യാപനം.


യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ടി ആർ എഫിനെ വിദേശ ഭീകര സംഘടനയായും ആഗോള ഭീകര പട്ടികയിലും ചേർത്തിട്ടുണ്ടെന്നുമാണ് പ്രസ്താവനയിൽ പറയുന്നത്.

ഏപ്രിൽ 22നാണ് പഹൽഗാമിലെ ബൈസരൺ താഴ്‌വരയിൽ രാജ്യത്തെ നടുക്കിയ ഭീകരാക്രമണം ഉണ്ടായത്. ഹിന്ദുവാണോ മുസ്ലീമാണോ എന്ന ചോദ്യങ്ങൾ ചോദിച്ചതിനുശേഷമാണ് ഭീകരർ വിനോദ സഞ്ചാരികൾക്കുനേരെ വെടിയുതിർത്തത്. ആക്രമണത്തിന് പിന്നാലെ ടിആർഎഫിന്റെ സോഷ്യൽ മീഡിയ പേജുകളിൽ ഉത്തരവാദിത്തം എ​റ്റെടുത്തുകൊണ്ടുളള സന്ദേശങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഭീകരസംഘടനയായ ലഷ്‌കറെ ത്വയ്ബയുടെ ഉപവിഭാഗമായാണ് ദി റെസിസ്റ്റൻസ് ഫ്രണ്ടിനെ കണക്കാക്കുന്നത്.

TAGS: NEWS 360, WORLD, WORLD NEWS, PAHALGAM ATTACK, TRF, LATESTNEWS, US
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.