
ബീജിംഗ്: ചൈനയിലെ വൻമതിലിന് നേരെ നഗ്നമായ പൃഷ്ഠഭാഗം കാണിക്കുകയും അതിന്റെ ചിത്രം പകർത്തുകയും ചെയ്ത വിനോദസഞ്ചാരികളെ രണ്ടാഴ്ച തടവിലിട്ടശേഷം നാടുകടത്തി. ജപ്പാനിൽ നിന്നുള്ള യുവതിയും യുവാവുമാണ് ചൈനീസ് അധികൃതരുടെ ശിക്ഷ ഏറ്റുവാങ്ങേണ്ടിവന്നത്. ചൈനയെയും രാജ്യത്തിന്റെ പൈകൃതകത്തെയും അപമാനിക്കുന്ന തരത്തിൽ പെരുമാറിയതിനാണ് നടപടിയെന്നാണ് ചൈനീസ് അധികൃതർ പറയുന്നത്. ബീജിംഗിലെ ലോക പൈതൃക കേന്ദത്തിനടത്തുവച്ചായിരുന്നു ഇരുവരുടെയും മോശം പ്രവൃത്തി.
യുവാവാണ് വൻമതിലിനുനേരെ തന്റെ പൃഷ്ഠഭാഗം കാണിച്ചത്. യുവതിയാണ് ഇതിന്റെ ചിത്രവും വീഡിയോയും പകർത്തിയത്. സംഭവം അറിഞ്ഞതോടെ യുവതിക്കും യുവാവിനും എതിരെ കടുത്ത പ്രതിഷേധമാണ് ചൈനയിലെങ്ങും ഉയർന്നത്. പഴയകാലത്തിൽ നിന്ന് ജപ്പാൻ ഇതുവരെ മാറിയിട്ടില്ലെന്നതിന് തെളിവാണ് യുവതി പകർത്തിയ ചിത്രങ്ങൾ എന്നായിരുന്നു കൂടുൽ പേരും ആരോപിച്ചത്. ഇതിനെത്തുടർന്നാണ് ഇരുവരെയും അറസ്റ്റുചെയ്ത തടവിലാക്കുകയും നാടുകടത്തുകയും ചെയ്തത്.
എന്നാൽ തങ്ങൾ ചൈനയെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും വെറും തമാശയ്ക്കുവേണ്ടി ചെയ്തതാണെന്നുമാണ് യുവതിയും യുവാവും പറയുന്നത്. എന്നാൽ ആരും ഇത് മുഖവിലയ്ക്ക് എടുത്തില്ല. തമാശയ്ക്കുവേണ്ടിയാണ് തങ്ങൾ ഇങ്ങനെ ചെയ്തതെന്നാണ് ജപ്പാൻ എംബസിക്ക് ഇവർ എഴുതി നൽകിയ വിശദീകരണത്തിലും പറയുന്നത്.
ചൈനയിൽ പൊതുസ്ഥലത്ത് നഗ്നതാപ്രദർശം നിരോധിച്ചിട്ടുണ്ട്. ഇത് ലംഘിക്കുന്നവരെ കർശന ശിക്ഷയ്ക്കും വിധേയരാക്കാറുണ്ട്. ദമ്പികളെ ശിക്ഷിച്ച നടപടി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ഒരുതരത്തിലും ബാധിക്കില്ലെന്നാണ് അധികൃതർ പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |