ജീവിതത്തിന്റെ ക്ഷണികതയും കലയുടെ അനശ്വരതയും പൂർണ്ണമായും മനസിലാക്കിയ ആളായിരുന്നു കലാതപസ്വി കെ. വിശ്വനാഥ ഗാരു. അദ്ദേഹത്തിന്റെ ജീവതത്തിനും വാഴ്ച്ചയ്ക്കുമപ്പുറം അദ്ദേഹത്തിന്റെ കലാസൃഷ്ടികൾ ആഘോഷിക്കപ്പെടും.ആ കലാസൃഷ്ടികൾ നീണാൾ വാഴട്ടെ. എന്നും ഒരു കടുത്ത ആരാധകൻ- കമൽ ഹാസൻ സ്വന്തം കൈപ്പടയിൽ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.
എന്നും
വഴികാട്ടി
എന്റെ മാർഗദർശിയായ കെ.വിശ്വനാഥൻ എന്ന ഇതിഹാസ സംവിധായകന്റെ നിര്യാണം വലിയ ഞെട്ടലാണ് എന്നിലുണ്ടാക്കിയത്. നിങ്ങൾ എന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു. എനിക്കെപ്പോഴും വഴികാട്ടിയായി.ശ്രീ ശ്രീ മുവ്വ, സൻജോഗ്, സർഗം തുടങ്ങി നിരവധി ചിത്രങ്ങളിൽ താങ്കളോടൊപ്പം ജോലി ചെയ്യാൻ കഴിഞ്ഞു.നമ്മുടെയെല്ലാേം ഓർമ്മകളിൽ എന്നും താങ്കൾ ഉണ്ടാകും. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കാനായി പ്രാർത്ഥിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്ക് എന്റെ ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നു. ഓം ശാന്തി- ജയപ്രദയുടെ വാക്കുകൾ.
എന്റെ
പ്രാർത്ഥനകൾ
കെ.വിശ്വനാഥ് സാറിന്റെ നിര്യാണത്തിൽ ഏറെ ദുഖിതനാണ് ഞാൻ. സ്വാതി കിരണം എന്ന അദ്ദേഹം സംവിധാനം ചെയ്ത ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞത് അഭിമാനമായി കാണുന്നു. അദ്ദേഹത്തെ സ്നേഹിക്കുന്നവർക്കൊപ്പം എന്റെ പ്രാർത്ഥനകളും. അനുശോചന സന്ദേശത്തിൽ മമ്മൂട്ടി പറഞ്ഞു.
സജീവമാണ്
ഓർമ്മകൾ
ശ്രീവെണ്ണലയിൽ അങ്ങേക്കൊപ്പം ജോലി ചെയ്യാൻ സാധിച്ചത് വലിയ ഭാഗ്യമായി കരുതുന്നു. ഇപ്പോഴും ആ ഓർമ്മകൾ സജീവമാണ്. അങ്ങയുടെ ഊർജ്ജം, ക്ഷമ , കലയോടുള്ള അർപ്പണം എല്ലാം ഓർമ്മയുണ്ട്. അങ്ങയുടെ സ്നേഹവും ഊഷ്മളതയും മിസ് ചെയ്യും സാർ. സമൂഹ മാദ്ധ്യമത്തിൽ മീന കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |