SignIn
Kerala Kaumudi Online
Monday, 18 May 2026 8.50 AM IST

കൊത്തയിലെ രാജാവിന്റെ മാസ് ലുക്ക്

king-of-kotha

അഭിനയരംഗത്ത് പതിനൊന്നു വർഷങ്ങൾ പൂർത്തീകരിച്ച പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാന്റെ ബ്രഹ്മാണ്ഡ ചിത്രം കിംഗ് ഒഫ് കൊത്തയിലെ സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. സെക്കന്റ് ലുക്കിൽ വേറിട്ട ഗെറ്റപ്പിലാണ് കൊത്തയിലെ രാജാവ് . രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് കിംഗ് ഒഫ് കൊത്ത പറയുന്നത്. സീ സ്റ്റുഡിയോസും വേഫറെർ ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ചിത്രീകരണം കാരക്കുടിയിൽ പുരോഗമിക്കുന്നു. അഭിലാഷ് ജോഷി ആണ് സംവിധാനം.ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ എെശ്വര്യ ലക്ഷ്മി ആണ് നായിക. വൻതാരനിര അണിനിരക്കുന്നു. രചന അഭിലാഷ് എൻ .ചന്ദ്രൻ, ഛായാഗ്രഹണം നിമീഷ് രവി, എഡിറ്റർ ശ്യാം ശശിധരൻ, മേക്കപ്പ് റോണക്സ് സേവ്യർ , വസ്ത്രാലങ്കാരം പ്രവീൺ വർമ്മ, സ്റ്റിൽസ് ഷുഹൈബ് എസ് .ബി കെ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ. സംഗീതം ജേക്സ് ബിജോയ്, ഷാൻ റഹ്മാൻ .ആക്ഷൻ കൊറിയോഗ്രഫി രാജശേഖർ.പി .ആർ. ഒ : പ്രതീഷ് ശേഖർ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 108
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY