SignIn
Kerala Kaumudi Online
Friday, 19 April 2024 12.09 PM IST

തീയേറ്റർ ഇളക്കി മറിച്ച് വെടിക്കെട്ടും ഇരട്ടയും

theatre

തിരുവനന്തപുരം: തീയേറ്ററുകളിൽ മികച്ച അഭിപ്രായത്തോടെ വെടിക്കെട്ടും ഇരട്ടയും മുന്നേറുന്നു. അതേസമയം മോമോ ഇൻ ദുബായ്, രോമാഞ്ചം എന്നീ ചിത്രങ്ങൾക്ക് പ്രതീക്ഷകൾക്കൊത്ത് ഉയരാനായില്ലെന്നാണ് പ്രതികരണം. വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവർ സംവിധാനം ചെയ്ത വെടിക്കെട്ട് നിറത്തിന്റെയും ജാതിയുടെയും രാഷ്ട്രീയമാണ് ചർച്ച ചെയ്യുന്നത്.ചെറിയ കഥയെ കെട്ടുറപ്പുള്ള തിരക്കഥയാൽ മനോഹരമായി അവതരിപ്പിക്കുന്ന സിനിമ കാഴ്ചക്കാരുടെ കണ്ണുകളെ ഈറനണിയിക്കുന്നതാണ്. സിനിമയുടെ നട്ടെല്ല് ക്ലൈമാക്സെന്നാണ് കാണികൾ ആവർത്തിക്കുന്നത്. ഐശ്വര്യ അനിൽകുമാറിന്റെ നായിക കഥാപാത്രവും സംഘട്ടനരംഗങ്ങളിലെ പശ്ചാത്തലസംഗീതവും മികച്ച പ്രതികരണമാണ് സൃഷ്ടിക്കുന്നത്.

ജോജു ജോർജ് ഇരട്ട വേഷത്തിലെത്തുന്ന 'ഇരട്ട' കാണികളെ ത്രില്ലടിപ്പിക്കുന്നതാണ്. രോഹിത്ത് എം.ജി.കൃഷ്ണനാണ് സംവിധായകൻ. ഡി.വൈ.എസ്.പി പ്രമോദ് കുമാർ, ഇരട്ടസഹോദരൻ എ.എസ്.ഐ വിനോദ് കുമാർ എന്നിവരുടെ ജീവിതമാണ് സിനിമയിൽ. ജോസഫിന് ശേഷം ജോജു ജോർജ് പൊലീസ് വേഷത്തിലെത്തിയെന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്. അഞ്ജലി,അഭിറാം, സാബു,ജയിംസ് ഏലിയ, ശ്രീകാന്ത് മുരളി,കിച്ചു ടെല്ലസ്, ശ്രിന്ദ എന്നിവരുടെ പ്രകടനവും ചിത്രത്തിലെ ഗാനങ്ങളും ജനങ്ങൾ നെഞ്ചേറ്റിക്കഴിഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: THEATRE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.