SignIn
Kerala Kaumudi Online
Monday, 05 October 2026 4.22 AM IST

 ചെലവ് ചുരുക്കൽ അത്ര എളുപ്പമല്ലെന്ന് ധനമന്ത്രി

k-n-balagopal

തിരുവനന്തപുരം: അധികവും അത്യാവശ്യ ചെലവുകളായതിനാൽ ചെലവ് ചുരുക്കൽ അത്ര എളുപ്പമല്ലെന്ന് ധന മന്ത്രി പറഞ്ഞു. ശമ്പളം,​ പെൻഷൻ,​ പലിശ,​ കടം തിരിച്ചടവ് തുടങ്ങിയവയൊക്കെ അത്യാവശ്യ ചെലവുകളാണ്. വികസന - ക്ഷേമ പ്രവർത്തനങ്ങളും വെട്ടിക്കുറയ്ക്കാനാകില്ല.

എന്നാൽ, ചില മേഖലകളിൽ ചെലവ് കുറയ്ക്കൽ സാദ്ധ്യമാണ്. പുതിയ തസ്തികകളും ചെലവിനങ്ങളും സ്വാഭാവികമാണ്. തസ്തികകളുടെ പുനർവിന്യാമടക്കം കാലഹരണപ്പെട്ട ചെലവിനങ്ങൾ സ്വമേധയാ ഒഴിവാക്കാൻ മുൻകൈയെടുക്കുന്ന സ്ഥാപനങ്ങൾക്ക് പുതിയ വകയിരുത്തലുകളിൽ പ്രത്യേക പരിഗണന നൽകും.വിജ്ഞാന സമൂഹമെന്ന ലക്ഷ്യത്തോടെ ബഡ്‌ജറ്റിനൊപ്പം റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ബഡ്ജറ്റ് കൂടി മന്ത്രി പ്രഖ്യാപിച്ചു.

ഭരണത്തിന്റെ കാര്യക്ഷമത
കൂട്ടാൻ മൂന്ന് വഴികൾ

സംസ്ഥാന ഭരണത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കാൻ ബഡ്ജറ്റിൽ മൂന്ന് പ്രഖ്യാപനങ്ങൾ. കൂടുതൽ ക്ഷേമ - വികസന പ്രവർത്തനങ്ങൾ മികച്ച രീതിയിൽ ഏറ്റെടുക്കുന്നതിനുള്ള പ്രോജ്കടുകൾക്ക് ധനസഹായം , പദ്ധതിച്ചെലവ് വിലയിരുത്തുന്നതിനുള്ള പ്ളാൻ സ്‌പേസ് സംവിധാനത്തിൽ വകുപ്പുകളുടെ/ സ്ഥാപനങ്ങളുടെ കാര്യക്ഷമത/ ഉത്പാദനക്ഷമത കൂടി ഉൾപ്പെടുത്തൽ,​ സർക്കാർ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും വാർഷിക റിപ്പോർട്ട് തയ്യാറാക്കൽ എന്നിവയാണിത്.

പ്രോജ്കടുകൾക്ക് ധനസഹായം നൽകുന്നതിന് 100 കോടി നീക്കി വച്ചു. പ്ളാൻ സ്പേസ് സംവിധാനത്തിലൂടെ സർക്കാർ ചെലവാക്കുന്ന പണത്തിന് ആനുപാതികമായ പ്രയോജനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതിനായി ഒരു കോടി വകയിരുത്തി. വാർഷിക റിപ്പോർട്ടിനുള്ള മാതൃകയും പരിശീലന പരിപാടികളും സംബന്ധിച്ച രൂപരേഖ തയ്യാറാക്കുന്നതിന് ഐ.എം.ജിയെ ചുമതലപ്പെടുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K N BALAGOPAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA