ഇംഫാൽ: നടി സണ്ണി ലിയോൺ ഇന്ന് പങ്കെടുക്കാനിരുന്ന ഫാഷൻ ഷോ പരിപാടിയുടെ വേദിക്ക് സമീപം സ്ഫോടനം.മണിപ്പൂരിലെ ഇംഫാലിൽ ഹട്ട കാംഗ്ജെയിബുഗിലാണ് പരിപാടി നിശ്ചയിച്ചിരുന്നത്. ഇന്നലെ രാവിലെ ആറിന് വേദിയിൽ നിന്ന് നൂറ് മീറ്റർ മാത്രം ദൂരെയാണ് സ്ഫോടനം ഉണ്ടായത്. ഗ്രനേഡോ ഇംപ്രൊവൈസ്ഡ് എക്സ്പ്ലൊസീവ് ഡിവൈസോ (ഐ.ഇ.ഡി) ആണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു. കേന്ദ്ര ഏജൻസികളും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തെത്തുടർന്ന് പരിപാടി റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. കൈത്തറി, ഖാദി വസ്ത്രങ്ങളുടെയും മണിപ്പൂർ ടൂറിസത്തിന്റെയും പ്രൊമോഷന്റെ ഭാഗമായി നടത്തുന്ന ഹൗസ് ഒഫ് അലി ഫാഷൻ ഷോ എന്ന പരിപാടിയാണ് നടക്കാനിരുന്നത്. സണ്ണി ലിയോണിനെക്കൂടാതെ നിരവധി മോഡലുകളും പ്രമുഖരും പങ്കെടുക്കേണ്ടിരുന്ന പരിപാടിയാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |