SignIn
Kerala Kaumudi Online
Saturday, 20 April 2024 6.57 AM IST

4497 കോടി ഉപയോഗിക്കാതെ തദ്ദേശ സ്ഥാപനങ്ങൾ

panchayath

 പദ്ധതി തുകയിൽ 60 % ചെലവഴിച്ചില്ല

കോട്ടയം: സാമ്പത്തിക വർഷം അവസാനിക്കാൻ 52 ദിവസം മാത്രം ശേഷിക്കെ, തദ്ദേശ സ്ഥാപനങ്ങൾ വിവിധ പദ്ധതികൾക്ക് അനുവദിച്ച തുകയിൽ

4497.72 കോടി രൂപ വിനിയോഗിച്ചില്ല. 7488.64 കോടി പ്ലാൻ ഫണ്ടായി അനുവദിച്ചതിൽ ചെലവാക്കിയത് 2996.92 കോടി മാത്രം. 60 ശതമാനവും ചെലവഴിച്ചിട്ടില്ല. 40.02 ശതമാനമാണ് സംസ്ഥാന ശരാശരി. എട്ട് ജില്ലകൾ ഈ ശരാശരിയേക്കാൾ താഴെയാണ്.

10 മാസത്തിലേറെ ലഭിച്ചിട്ടും പ്രയോജനപ്പെടുത്താത്ത തദ്ദേശ സ്ഥാപനങ്ങൾ ശേഷിക്കുന്ന ദിവസങ്ങൾക്കുള്ളിൽ എന്തുചെയ്യുമെന്ന് കണ്ടറിയണം. ചെലവഴിച്ചില്ലെങ്കിൽ 20 ശതമാനം തുക ഒഴികെ ബാക്കി ലാപ്‌സാകും.

14 -ാം പഞ്ചവത്സര പദ്ധതിയുടെ മാർഗരേഖകൾ വൈകിയെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ക്വാറി,​ ക്രഷർ സമരം റോഡ് നിർമ്മാണങ്ങളിൽ കാലതാമസമുണ്ടാക്കിയെന്നും ഇവർ പറയുന്നു.

 മുന്നിൽ കൊല്ലം,

പിന്നിൽ കോഴിക്കോട്

44.83 ശതമാനം തുക ചെലവഴിച്ച കൊല്ലമാണ് മുന്നിൽ. 33.01 % ചെലവഴിച്ച കോഴിക്കോടാണ് ഏറ്റവും പിന്നിൽ. തലസ്ഥാനം 11-ാം സ്ഥാനത്താണ്. കോട്ടയം, പത്തംതിട്ട,​ എറണാകുളം,​ കാസർകോട്,​ തിരുവനന്തപുരം, ഇടുക്കി,​ കണ്ണൂർ,​ കോഴിക്കോട് ജില്ലകൾ സംസ്ഥാന ശരാശരിയേക്കാൾ താഴെയാണ്.

ജില്ല, ചെലവഴിച്ച തുക

 കൊല്ലം- 44.83 %

 ആലപ്പുഴ- 44.38 %

 തൃശൂർ- 43.25 %

 വയനാട്- 42.02 %

 പാലക്കാട്- 41.41 %

 മലപ്പുറം- 40.93 %

 കോട്ടയം- 39.84 %

 പത്തനംതിട്ട- 38.47 %

 എറണാകുളം- 38.03 %

 കാസർകോട്- 38.01 %

 തിരുവന്തപുരം- 37.86 %

 ഇടുക്കി- 36.79 %

 കണ്ണൂർ- 36.35 %

 കോഴിക്കോട്- 33.01 %

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PANCHAYATH
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.