ബോളിവുഡ് താരദമ്പതികളെ പ്രതിക്കൂട്ടിലാക്കി കങ്കണ റണൗട്ട് രംഗത്ത് . ഒരു കാസനോവ തന്റെ പിന്നാലെയുണ്ടെന്നും അയാളെ പ്രോത്സാഹിപ്പിക്കുന്നത് നടിയായ ഭാര്യയാണെന്നും രണ്ട് ദിവസം മുമ്പ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ച കുറിപ്പിൽ കങ്കണ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ആരോപണവിധേയരായ താരദമ്പതികൾക്കെതിരെ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ് കങ്കണ. നന്നായില്ലെങ്കിൽ വീട്ടിൽ കയറി തല്ലുമെന്നാണ് പുതിയ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ കങ്കണ പറഞ്ഞിരിക്കുന്നത്.
എന്നെപ്പറ്റി ആശങ്കപ്പെട്ടിരിക്കുന്നവർ അറിയാൻ എന്ന് പറഞ്ഞുകൊണ്ടാണ് തിങ്കളാഴ്ച പോസ്റ്റ് ചെയ്ത സ്റ്റോറി ആരംഭിക്കുന്നത്. കഴിഞ്ഞ ദിവസം മുതൽ സംശയകരമായ ഒന്നും തന്നെ ചുറ്റിലും നടക്കുന്നില്ല. കാമറയുമായോ അല്ലാതെയോ ആരും പിന്തുടരുന്നില്ലെന്നും അവർ കുറിച്ചു. ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കും എനിക്ക് ഭ്രാന്താണെന്ന് കരുതുന്നവരോടുമായി ഒരു കാര്യം. നന്നായില്ലെങ്കിൽ നിങ്ങളെയെല്ലാം ഞാൻ വീട്ടിൽ കയറി തല്ലും. എനിക്ക് ഭ്രാന്താണെന്ന് നിങ്ങൾക്ക് തോന്നുമായിരിക്കും. പക്ഷേ ഞാൻ നിങ്ങൾ കരുതുന്നതിലും വലിയ ഭ്രാന്തിയാണെന്ന് മനസിലാക്കിക്കോളൂവെന്നും കങ്കണ കൂട്ടിച്ചേർത്തു.
എവിടെ പോയാലും തന്നെ ഒരാൾ പിന്തുടരുകയും ചാരപ്രവൃത്തി നടത്തുകയും ചെയ്യുന്നുവെന്നാണ് രണ്ട് ദിവസം മുമ്പ് കങ്കണ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. റോഡിൽ മാത്രമല്ല താമസിക്കുന്ന സ്ഥലത്തിന്റെ പാർക്കിംഗ് ഏരിയയിലും വീടിന്റെ ടെറസിലും വരെ കാമറ പിടിപ്പിച്ച് നീക്കങ്ങൾ പകർത്തുന്നു. തന്റെ ഷെഡ്യൂൾ എങ്ങനെയാണ് ഈ ചാരൻമാർക്ക് ലഭിക്കുന്നതെന്നും രഹസ്യമായി പകർത്തുന്ന ഈ ചിത്രങ്ങൾ കൊണ്ട് അവരെന്താണ് ചെയ്യുന്നതെന്നും കങ്കണ ചോദിച്ചിരുന്നു.
രൺബീർ കപൂർ - ആലിയ ഭട്ട് ദമ്പതികളെയാണ് കങ്കണ ലക്ഷ്യം വയ്ക്കുന്നതെന്നാണ് ആരോപണം. സഹോദരന്റെ വിവാഹ സത്കാരത്തിന് കങ്കണ ധരിച്ചത് പോലെ വെള്ളയും ഗോൾഡൻനിറവുമുള്ള സാരിയാണ് ആലിയ വിവാഹത്തിന് ധരിച്ചിരുന്നതെന്ന് കണ്ടെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |