SignIn
Kerala Kaumudi Online
Friday, 19 April 2024 12.39 PM IST

കരാറുകാരുടെ ലൈസൻസ് 5 വർഷമാക്കി

തിരുവനന്തപുരം: ഗവ. കരാറുകാരുടെ മൂന്നു വർഷത്തെ ലൈസൻസ് കാലാവധി അഞ്ചുവർഷമായി ദീർഘിപ്പിക്കാൻ കരാറുകാരുടെ സംഘടനാ പ്രതിനിധികളുമായി മന്ത്രി മുഹമ്മദ് റിയാസ് നടത്തിയ ചർച്ചയിൽ ധാരണയായി. ലൈസൻസ് ഫീസ് ഉയർത്തിക്കൊണ്ടുള്ള ഉത്തരവ് മരവിപ്പിക്കും. മാർച്ച് 31ന് കാലാവധി അവസാനിക്കുന്ന ലൈസൻസുകൾ പിഴകൂടാതെ പുതുക്കാൻ മേയ് 31 വരെ സമയം അനുവദിക്കും. ചർച്ചയെ തുടർന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന സമര പരിപാടികൾ ഉപേക്ഷിച്ചതായി കരാറുകാരുടെ സംഘടനാ ഭാരവാഹികൾ അറിയിച്ചു.

കരാറുകാരുടെ പ്രശ്നങ്ങൾ പരിശോധിക്കാൻ സർക്കാർ രൂപീകരിച്ച ഏകോപന സമിതിയുടെ ആദ്യയോഗം നാളെ ചേരും. പ്രശ്നങ്ങൾ യോഗം വിശദമായി ചർച്ച ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LISENCE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.