തിരുവനന്തപുരം: 500 രൂപ വരെയുള്ള കുടിവെള്ള ബില്ലുകൾ ഓൺലൈനിനു പുറമേ,
കാഷ് കൗണ്ടർ വഴിയും അടയ്ക്കാനുള്ള സൗകര്യം ഗാർഹിക ഉപയോക്താക്കൾക്കു മാത്രമാക്കി ഇറക്കിയ ഉത്തരവ് വാട്ടർ അതോറിട്ടി മരവിപ്പിച്ചു. പരിഷ്കാരം ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനാലാണ് ഈ തീരുമാനമെന്ന്
അധികൃതർ വിശദീകരിച്ചു.
ഇനി മുതൽ ഗാർഹിക, ഗാർഹികേതര, വ്യവസായ ഉപഭോക്താക്കൾക്കും കാഷ് കൗണ്ടറിലൂടെയും ഓൺലൈനായും ബിൽ അടയ്ക്കാം. ഓൺലൈൻ ഇടപാട് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായായിരുന്നു നവംബർ 5ന് ചേർന്ന വാട്ടർ അതോറിട്ടി ബോർഡ് യോഗം ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ ജനുവരിയിൽ പുറപ്പെടുവിച്ച ഉത്തരവ് മരവിപ്പിച്ചതായും വാട്ടർ അതോറിട്ടിയുടെ എല്ലാ സേവനങ്ങൾക്കും സൗകര്യങ്ങൾക്കും ജനുവരിയിലെ ഉത്തരവിന് മുമ്പുള്ള തത്സ്ഥിതി തുടരണമെന്നും വാട്ടർ അതോറിട്ടി എം.ഡി നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |