SignIn
Kerala Kaumudi Online
Tuesday, 21 April 2026 8.58 AM IST

നെയ്‌മീൻ വാങ്ങാൻ പോകുന്നവർ ഇനി ചെകിള ഉയർത്തി നോക്കി മാത്രം വാങ്ങുക

Increase Font Size Decrease Font Size Print Page
neymeen-fish

തിരുവനന്തപുരം: കേരളീയർ ഒരു ദിവസം അകത്താക്കുന്നത് എട്ടു ലക്ഷം ടൺ മത്സ്യം. സംസ്ഥാനത്തെ പരമാവധി ലഭ്യത ആറു ലക്ഷം ടൺ. അതിൽ പകുതിയോളം കയറ്റി അയയ്ക്കും. നമ്മുടെ മാ‌ർക്കറ്റുകളിലെത്തുന്നത് മൂന്നു ലക്ഷം ടൺ മാത്രം. ബാക്കി അ‌ഞ്ച് ലക്ഷം ടൺ മറ്റ് സംസ്ഥാനങ്ങളിൽ നിന്നാണ്. അതിൽ നാലിലൊന്നും കേടായതാകും.

ആന്ധ്രാ പ്രദേശ്, തമിഴ്നാട്, കർണ്ണാടക, ഗോവ എന്നിവിടങ്ങളിൽ നിന്നാണ് വൻതോതിൽ മത്സ്യം അതിർത്തി കടന്നെത്തുന്നത്. കണ്ടെയ്നർ ലോറികളിൽ മാത്രമല്ല, ട്രെയിനുകളിൽ പാഴ്സലുകളായും എത്തുന്നു. ചീഞ്ഞ മത്സ്യവും ഫോർമാലിൻ പോലത്തെ രാസവസ്തുക്കൾ ചേർത്ത മത്സ്യവും വ്യാപകമായി വിപണിയിലെത്തുന്നുവെന്ന പരാതി കൂടുമ്പോൾ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനയ്ക്കിറങ്ങും. ഒരു ഘട്ടം കഴിയുമ്പോൾ പരിശോധന നിലയ്ക്കും.

കഴിഞ്ഞ ഏപ്രിലിൽ ആലുവ, തൊടുപുഴ, നെടുങ്കണ്ടം, മലപ്പുറം എന്നിവിടങ്ങളിൽ നിന്ന് രാസവസ്തുക്കൾ ചേർത്തതും ചീഞ്ഞതുമായ മത്സ്യങ്ങൾ വൻതോതിൽ കണ്ടെത്തിയിരുന്നു. തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് 'ഓപ്പറേഷൻ മത്സ്യ' എന്ന പേരിൽ വ്യാപക പരിശോധനയ്ക്കിറങ്ങിയെങ്കിലും അധികനാൾ അത് നീണ്ടില്ല. 10 ടണ്ണിനു താഴെ മത്സ്യമാണ് പിടിച്ചെടുക്കാൻ കഴിഞ്ഞത്.

മീൻ വിഷമാകുന്നത്
 പൂജ്യം ഡിഗ്രി സെൽഷ്യസിനു താഴെ ഫ്രീസറിൽ മൂന്നു മാസം വരെ സൂക്ഷിക്കുന്നുണ്ട്. ഇത് ഉടൻ കച്ചവടം ചെയ്യാതെ മാറ്റിവയ്ക്കുമ്പോൾ നാറിത്തുടങ്ങും

 ഫോർമാലിൻ ലായനിയിൽ മുക്കിവച്ചാൽ മീനിന്റെ തിളക്കം നഷ്ടപ്പെടില്ല.

നെയ്‌മീൻ ഉൾപ്പെടെയുള്ള വലിയ മീനിന്റെ ചെകിള ഉയർത്തി ഫോർമാലിൻ കുത്തിവയ്ക്കും

മീനിലെ കൊഴുപ്പിലാണ് ആദ്യം ബാക്ടീരിയ എത്തുന്നത്. രണ്ടാം ഘട്ടമായി പ്രോട്ടീനിലേക്കും. മീനിൽ തൊടുമ്പോഴേ വിരൽ താഴ്ന്നു പോകുന്നത് അപ്പോഴാണ്.

TAGS: NEYMEEN, FISH, MACKEREL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.