SignIn
Kerala Kaumudi Online
Tuesday, 23 April 2024 1.31 PM IST

ശുചിത്വമുള്ള ഹോട്ടലുകളുടെ ലിസ്റ്റ് 'ഈറ്റ് റേറ്റ് 'ആപ്പിൽ

hygeine

തിരുവനന്തപുരം: ശുചിത്വമുള്ള ഹോട്ടലുകളുടെ ലിസ്റ്റ് റേറ്റ് ചെയ്ത് 'ഈറ്റ് റേറ്റ് ആപ്പി"ലൂടെ ലഭ്യമാക്കും. ആപ് ഉടൻ പ്ലേസ്റ്റോറിൽ ലഭ്യമാകുമെന്ന് മന്ത്രി വീണാ ജോർജ് നിയമസഭയിൽ പറഞ്ഞു. ഹോട്ടൽ ഭക്ഷണത്തെക്കുറിച്ച് പരാതി അറിയിക്കാനുള്ള പോർട്ടൽ 3 ദിവസത്തിനകം സജ്ജമാകും. കേരളം സുരക്ഷിത ഭക്ഷണയിടം എന്ന ലക്ഷ്യത്തോടെ തട്ടുകടകൾ ഉൾപ്പെടെയുള്ളവയെ ഉൾപ്പെടുത്തി സ്ട്രീറ്റ് ഫുഡ് ഹബ്ബ് പദ്ധതി നാലിടങ്ങളിൽ നടപ്പാക്കിയിട്ടുണ്ട്. കൂടുതൽ സ്ട്രീറ്റുകളിലേക്ക് ഇത് വ്യാപിപ്പിക്കും.

ചികിത്സയ്ക്കായി സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനയുണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അത്യന്താധുനിക ചികിത്സയും ശസ്ത്രക്രിയകളും ജനറൽ/ ജില്ലാ ആശുപത്രികളിൽ നടത്തുന്നുണ്ടെങ്കിലും സർക്കാർ ആശുപത്രിയുടെ മികവിനെ ഇകഴ്‌ത്തിക്കാട്ടാൻ ബോധപൂർവമായ ചില ശ്രമങ്ങൾ ഇടയ്ക്കുണ്ടാകാറുണ്ട്.

പരിസ്ഥിതിക്ക് അനുയോജ്യമായ ആരോഗ്യം കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഏകാരോഗ്യ കാമ്പെയിൻ സംസ്ഥാനമാകെ വ്യാപിപ്പിക്കും. ആദ്യഘട്ടത്തിൽ കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട എന്നിവിടങ്ങളിൽ നടപ്പാക്കും. രോഗപ്രതിരോധം വർദ്ധിപ്പിക്കാൻ ലോക ബാങ്ക് സഹായം നൽകുന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഏകാരോഗ്യ പരിപാടി നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HYGIENE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.