തിരുവനന്തപുരം: ഓൺലൈൻ ചികിത്സ സഹായം അഭ്യർത്ഥിച്ച് പണം തട്ടിയെടുക്കുന്ന സംഘം സംസ്ഥാനത്ത് പ്രവർത്തിക്കുന്നതായ റിപ്പോർട്ടിനെ തുടർന്ന് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ച് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ മുഖ്യമന്ത്രിക്ക് കത്ത് നൽകി. സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന സഹായ അഭ്യർത്ഥനകളിലൂടെയുള്ള തട്ടിപ്പുകളെ തുറന്ന് കട്ടേണ്ടതുണ്ട്. ഇത്തരക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഗുരുതര രോഗബാധിതരായവർക്കും ഭാരിച്ച ചികിത്സ ചെലവുകൾ ആവശ്യമായി വരുന്നവർക്കും സഹായം എത്തിക്കാനായാണ് സർക്കാർ തന്നെ വി കെയർ പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുള്ളത്. പാവപ്പെട്ട നിരവധി ആളുകൾക്കാണ് ഈ പദ്ധതിയിലൂടെ സഹായം നൽകി വരുന്നത്. സർക്കാരിന്റെ തുകയോടൊപ്പം പൊതുജനങ്ങളുടെ സഹായത്തോടെയാണ് വി കെയർ പ്രവർത്തിക്കുന്നത്. പാവപ്പെട്ട ആളുകളെ സഹായിക്കാൻ സന്മസുള്ളവർ ധാരളമുണ്ട്. അവർ സംഭാവന നൽകുന്ന തുക അർഹിക്കുന്ന ആളുകളിൽ എത്തിക്കാൻ വി കെയർ സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സാമൂഹ്യ സുരക്ഷാമിഷന്റെ വി കെയർ പദ്ധതിയിലേക്ക് ലഭിക്കുന്ന സംഭാവനകൾ പൂർണമായും സുതാര്യമാണ്. ഈ പദ്ധയിലേക്ക് ചികിത്സാ സഹായത്തിനായുള്ള അപേക്ഷകൾ പരിശോധിക്കുകയും രോഗികളുടെ രോഗാവസ്ഥയെക്കുറിച്ച് മെഡിക്കൽ ബോർഡ് പരിശോധിക്കുകയും ചെയ്താണ് ചികിത്സ ലഭ്യമാക്കുന്നത്. അപേക്ഷകരുടെ സാമ്പത്തിക അവസ്ഥകൂടി പരിഗണിച്ചാണ് അർഹരായവർക്ക് സഹായം എത്തിക്കുന്നത്. വിദേശത്ത് നിന്നുള്ളവർക്ക് ഉൾപ്പെടെ വി കെയറിലേക്ക് സംഭാവന നൽകാൻ കഴിയുന്ന എഫ്.സി.ആർ.എ. രജിസ്‌ട്രേഷനുള്ള ബാങ്ക് അക്കൗണ്ടാണ് നിലവിലുള്ളത്. സംഭാവനകൾക്ക് നിയമാനുസൃതമായ നികുതി ഇളവ് ഉണ്ട്. സാമൂഹ്യ സുരക്ഷാ മിഷന്റെ ഓൺലൈൻ പേയ്‌മെന്റ് ഗേറ്റ് വേ വഴിയും സംഭാവനകൾ നൽകാവുന്നതാണ്. വിദേശത്തുള്ളവർ കറണ്ട് അക്കൗണ്ട് നമ്പർ 32571943287, എസ്.ബി.ഐ. സ്റ്റാച്യൂ ബ്രാഞ്ച്,IFSC SBIN0000941, തിരുവനന്തപുരം എന്ന അക്കൗണ്ടിലേക്കും, ഇന്ത്യക്ക് അകത്തുള്ളവർ എസ്.ബി.അക്കൗണ്ട് നമ്പർ 30809533211, എസ്.ബി.ഐ. സ്റ്റാച്യൂ ബ്രാഞ്ച് തിരുവനന്തപുരം എന്ന അക്കൗണ്ടിലേക്കും സംഭാവനകൾ നൽകാവുന്നതാണ്. കൂടാതെ ഡി.ഡിയായും, ചെക്കായും, മണിയോർഡറായും സംഭാവനകൾ നൽകാവുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |