ലീഡ് : നവാഗതനായ അരുൺ സംവിധാനം ചെയ്യുന്ന ചിത്രം ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്നു
സുരേഷ് ഗോപിയും ബിജുമേനോനും ഇടവേളയ്ക്കുശേഷം വീണ്ടും ഒരുമിക്കുന്നു. നവാഗതനായ അരുൺ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഏപ്രിലിൽ ആരംഭിക്കും. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് നിർമ്മാണം. പ്രവീൺ നാരായണൻ കഥ എഴുതി സംവിധാനം ചെയ്യുന്ന എസ്.ജെ.കെ പൂർത്തിയാക്കിയ സുരേഷ് ഗോപി ഇനി അരുണിന്റെ ചിത്രത്തിലാണ് അഭിനയിക്കുന്നത്. എസ്.ജെ.കെയിൽ സുരേഷ് ഗോപിയോടൊപ്പം ഇളയ മകൻ മാധവ് സുരേഷും അഭിനയിക്കുന്നുണ്ട്. മാധവ് സുരേഷിന്റെ ചലച്ചിത്ര അരങ്ങേറ്റം കൂടിയാണ്. സുരേഷ് ഗോപി ഇടവേളയ്ക്കുശേഷം വക്കീൽ വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകത കൂടിയാണ്. കോർട്ട് റൂം ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിൽ ശ്രുതി രാമചന്ദ്രൻ, അസ്കർ അലി, ബൈജു സന്തോഷ് എന്നിവരാണ് മറ്റുതാരങ്ങൾ. കോസ്മോസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ആണ് നിർമ്മാണം. അതേസമയം അരുണിന്റെ ചിത്രത്തിന് ശേഷം സുരേഷ് ഗോപി ചിന്താമണി കൊലക്കേസിന്റെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാനാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ തിരക്കഥാരചന എ.കെ. സാജൻ പൂർത്തിയാക്കിയിട്ടുണ്ട്. അഡ്വ. ലാൽകൃഷ്ണ വിരാടിയാർ എന്ന കഥാപാത്രമായി സുരേഷ് ഗോപി വീണ്ടും എത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |