മഡ്ഗാവ്: ഇന്നലെ നടന്ന മത്സരത്തിൽ ഗോവയെ മൂന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്ത് മുംബയ് സിറ്റി എഫ്.സി ലീഗ് ഘട്ടത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ക്ലബിനുള്ള ഐ.എസ്.എൽ ഷീൽഡ് സ്വന്തമാക്കി. ഈ സീസണിൽ തോൽവി അറിയാതെ കുതിക്കുന്ന മുംബയ് 2 മത്സരം കൂടി ശേഷിക്കെയാണ് ഷീൽഡ് ഉറപ്പിച്ചത്. 18 മത്സരങ്ങളിൽ നിന്ന് 14 ജയവും 4 സമനിലയുമായി 46 പോയിന്റാണ് മുംബയ്ക്കുള്ളത്. രണ്ടാം സ്ഥാനത്തുള്ള നിലവിലെ ചാമ്പ്യൻമാരായ ഹൈദരാബാദിന് 17 മത്സരങ്ങളിൽ നിന്ന് 36 പോയിന്റാണുള്ളത്. രണ്ടാം തവണയാണ് മുംബയ് ഐ.എസ്.എൽ ഷീൽഡ് സ്വന്തമാക്കുന്നത്.
ഇന്നലെ ഗോവയ്ക്കെതിരെ മുംബയ്ക്കായി ഗ്രെഗ് ഫെർണാണ്ടസ് ഇരട്ടഗോൾ നേടിയപ്പോൾ ജോർഗെ പെരേര ഡിയാസും ചാംഗ്തെയും വിക്രം സിംഗും ഓരോ തവണ സ്കോർ ചെയ്തു. സഡോയിയും ബ്രാണ്ടൻ ഫെർണാണ്ടസും ബ്രിസൺ ഫെർണാണ്ടസുമാണ് ഗോവയ്ക്കായി വലകുലുക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |