ഭാവന മുതൽ അനശ്വര വരെ
5 ചിത്രങ്ങളുടെയും സംവിധായകർ നവാഗതർ
ഈ ആഴ്ച തിയേറ്ററിൽ എത്തുന്നത് 5 ചിത്രങ്ങൾ. നായിക പ്രാധാന്യമുള്ള ചിത്രങ്ങളാണ് എല്ലാം. അഞ്ചു വർഷത്തെ ഇടവേളയ്ക്കുശേഷം ഭാവന അഭിനയിക്കുന്ന മലയാള ചിത്രമായ ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് , മാളവിക മോഹനന്റെ ക്രിസ്റ്റി, നിരഞ്ജന അനൂപ് ആദ്യമായി ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന എങ്കിലും ചന്ദ്രികേ, അനശ്വര രാജന്റെയും മമിത ബൈജുവിന്റെയും പ്രണയ വിലാസം, അനഘ നാരായണന്റെ ഡിയർ വാപ്പി എന്നിവയാണ് ചിത്രങ്ങൾ. നവാഗതരാണ് 5 ചിത്രങ്ങളുടെയും സംവിധായകർ.
ഷറഫുദ്ദീൻ ആണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിൽ നായകൻ. ആദിൽ മൈമൂനത്ത് അഷറഫ് രചനയും, എഡിറ്റിംഗും, സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ അശോകൻ, അനാർക്കലി നാസർ, ഷെബിൻ ബെൺസൺ, അഫ്സാന ലക്ഷ്മി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.ബോൺ ഹോമി എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലണ്ടൻ ടാക്കീസുമായി ചേർന്ന് റെനിഷ് അബ്ദുൾ ഖാദർ,രാജേഷ് കൃഷ്ണ എന്നിവർ ചേർന്നാണ് നിർമ്മാണം.ക്രിസ്റ്റിയിൽ മാത്യു തോമസാണ് നായകൻ. ആൽവിൻ ഹെന്ററി കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജോയ് മാത്യു, വിനീത് വിശ്വം, മുത്തുമണി, രാജേഷ് മാധവൻ, ജയ എസ്.കുറുപ്പ് ,മഞ്ജു പത്രോസ്, സ്മിനു സിജോ, വീണ നായർ എന്നിവരാണ് മറ്റ് താരങ്ങൾ.തിരക്കഥ - സംഭാഷണം ബന്യാമൻ, ജി.ആർ.ഇന്ദുഗോപൻ. റോക്കി മൗണ്ടൻ സിനിമാസിന്റെ ബാനറിൽ സജയ് സെബാസ്റ്റ്യനും കണ്ണൻ സതീശനും ചേർന്നാണ് നിർമ്മാണം. ആദിത്യൻ ചന്ദ്രശേഖരൻ സംവിധാനം ചെയ്യുന്നഎങ്കിലും ചന്ദ്രികേയിൽ
സുരാജ് വെഞ്ഞാറമൂട്,ബേസിൽ ജോസഫ്, സൈജു കുറുപ്പ് , തൻവി റാം , അശ്വിൻ, രാജേഷ് ശർമ്മ, അഭിറാം രാധാകൃഷ്ണൻ എന്നിവരും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.രചന ആദിത്യൻ ചന്ദ്രശേഖരൻ, അർജുൻ നാരായണൻ. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബു ആണ് നിർമ്മാണം. നിഖിൽ മുരളി സംവിധാനം ചെയ്യുന്ന പ്രണയവിലാസത്തിൽ
അർജുൻ അശോകൻ നായകനായി എത്തുന്നു. മിയ, ഹക്കീം ഷാ, മനോജ് കെ .യു തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.ചാവറ ഫിലിംസിന്റെ ബാനറിൽ സിബി ചാവറ, രഞ്ജിത് നായർ എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. തിരക്കഥ,സംഭാഷണം ജ്യോതിഷ് എം,സുനു എ. വി ഗ്രീൻ റൂം പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിർമാണം.
ഡിയർ വാപ്പിയിൽ ലാൽ ആണ് വാപ്പി. നിരഞ്ജ് മണിയൻപിള്ള രാജു നായകനായി എത്തുന്നു.
ഷാൻ തുളസീധരൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ മണിയൻ പിള്ള രാജു, ജഗദീഷ്, നിർമൽ പാലാഴി, സുനിൽ സുഖദ, ശിവജി ഗുരുവായൂർ, രഞ്ജിത് ശേഖർ, അഭിറാം, നീന കുറുപ്പ്, ബാലൻ പാറക്കൽ, മുഹമ്മദ്, ജയകൃഷ്ണൻ, രശ്മി ബോബൻ, രാകേഷ്, മധു, ശ്രീരേഖ, ശശി എരഞ്ഞിക്കൽ എന്നിവരാണ് മറ്റ്താരങ്ങൾ. ക്രൗൺ ഫിലിംസിന്റെ ബാനറിൽ ആർ. മുത്തയ്യ മുരളിയാണ് ചിത്രം നിർമ്മിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |