തിരുവനന്തപുരം: പൊലീസിന്റെ ഹൈവേ പട്രോൾ വിഭാഗത്തിനായി രണ്ട് ഇലക്ട്രിക് കാറുകൾ വാങ്ങാൻ ടെൻഡർ ക്ഷണിച്ചു. ചെലവ് 32.95 ലക്ഷം രൂപ. 15 വർഷത്തിലധികം പഴക്കമുള്ള പെട്രോൾ-ഡീസൽ വാഹനങ്ങൾക്ക് പകരമാണ് പരീക്ഷണാടിസ്ഥാനത്തിൽ വാങ്ങുന്നത്. ഇന്ധനച്ചെലവടക്കമുള്ള ഭാരിച്ച ബാദ്ധ്യത ഒഴിവാക്കാനും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഇ-മൊബിലിറ്റി പദ്ധതിയുടെ ഭാഗവുമായാണിത്.
നിലവിൽ മൂന്ന് ഡസനോളം വാഹനങ്ങൾ ഹൈവേ പൊലീസിനുണ്ട്. എന്നാൽ കാലപ്പഴക്കവും വിശ്രമമില്ലാത്ത ഓട്ടവും കാരണം പല വാഹനങ്ങളും സഞ്ചാരയോഗ്യമല്ല. പരീക്ഷണം വിജയിച്ചാൽ സ്റ്റേഷനുകളിലേയ്ക്കടക്കം കൂടുതൽ ഇ- വാഹനങ്ങൾ വാങ്ങും. അതേസമയം, വ്യാപകമായി ചാർജിംഗ് സ്റ്റേഷനുകളില്ലാത്തതും ചാർജിംഗിന് കൂടുതൽ സമയമെടുക്കുന്നതും അടിയന്തരഘട്ടങ്ങളിൽ എത്രയുംവേഗം ഓടിയെത്തേണ്ട ഹൈവേ പട്രോൾ സംഘത്തിന് ഇത് തിരിച്ചടിയാകുമോ എന്ന ആശങ്ക ചില കേന്ദ്രങ്ങളിൽ നിന്ന് ഉയരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |