കൊച്ചി: കോൺഗ്രസിന്റെ 138-ാം ജന്മദിനത്തോടനുബന്ധിച്ച് കെ.പി.സി.സിയുടെ ഫണ്ട് ശേഖരണത്തിനുള്ള 138 രൂപ ചലഞ്ച് 13,938 രൂപ നൽകി കെ.സി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. KPCC138 എന്ന മൊബൈൽ ആപ്പിലൂടെയാണ് കളക്ഷൻ. മാർച്ച് 26 വരെയാണ് കാലാവധി.
ഹാഥ് സേ ഹാഥ് ജോഡോ കാമ്പെയിനും 138 രൂപ ചലഞ്ചും വിജയിപ്പിക്കാൻ കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി.ബൽറാം ചെയർമാനായും ജനറൽ സെക്രട്ടറി പഴകുളം മധു കൺവീനറായുമുള്ള ഉപസമിതി രൂപീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |