ആലപ്പുഴ: ആര്യാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ചില്ലി ഗ്രാമം പദ്ധതി പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ദിവസേന വീടുകളിലേക്ക് ആവശ്യമായ പച്ച മുളക് ഉത്പാദനം വർദ്ധിപ്പിക്കുക, കായിക സംസ്കാരം പുതിയ തലമുറയ്ക്ക് പകർന്ന് നൽകുക തുടങ്ങിയ ഉദ്ദേശത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ജി.ബിജുമോൻ അദ്ധ്യക്ഷനായി. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ജെ.പ്രശാന്ത് ബാബു പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി തൈവിതരണം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മഹീന്ദ്രൻ കാർഷികവിളകളുടെ പ്രദർശന വിപണി ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |