SignIn
Kerala Kaumudi Online
Friday, 19 April 2024 1.20 PM IST

തൊഴിലുറപ്പ് :ചെലവ് പങ്കിടൽ കേരളത്തിന്റെ നടുവൊടിക്കും

thozhilurapp

തിരുവനന്തപുരം:പാവപ്പെട്ടവരുടെ തൊഴിൽ,വരുമാന ആശ്രയമായ തൊഴിലുറപ്പ് പദ്ധതിയുടെ ചെലവ് സംസ്ഥാനങ്ങളുമായി പങ്കിടുന്ന രീതിയിൽ മാറ്റാനുള്ള കേന്ദ്ര നീക്കം സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന കേരളത്തിന് താങ്ങാനാവാത്ത ബാദ്ധ്യതയാവും.

നിലവിൽ മൊത്തം ചെലവും വഹിക്കുന്നത് കേന്ദ്രസർക്കാരാണ്. മറ്റ് കേന്ദ്രപദ്ധതികളുടെ മാതൃകയിൽ കേന്ദ്രവും സംസ്ഥാനങ്ങളും 60:40അനുപാതത്തിൽ പങ്കിടാനാണ് ആലോചന. അടുത്തവർഷത്തെ കേന്ദ്രബഡ്ജറ്റിൽ തൊഴിലുറപ്പിനുള്ള തുക 33ശതമാനം വെട്ടിക്കുറച്ചത് ഇതിനാണെന്ന് കരുതുന്നു. അടുത്ത ലോക് സഭാ സമ്മേളനത്തിൽ ഇത് അവതരിപ്പിച്ചേക്കും.

കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറച്ചത് മൂലം സാമൂഹ്യക്ഷേമ പെൻഷൻ പോലും തുടരാൻ പ്രയാസപ്പെടുന്ന സംസ്ഥാനത്തിന് ഇത് വൻ പ്രതിസന്ധിയാകും. കേരളത്തിൽ മികച്ച രീതിയിൽ നടക്കുന്ന തൊഴിലുറപ്പ് പദ്ധതിയെ ആശ്രയിക്കുന്നത് 26.82 ലക്ഷം കുടുംബങ്ങളാണ്. കൊവിഡ് കാലത്ത് ജനങ്ങളുടെ പ്രതിസന്ധി മറികടക്കാൻ സർക്കാരും ഫലപ്രദമായി വിനിയോഗിച്ചിരുന്നു.

സംസ്ഥാനങ്ങളിൽ തൊഴിലുറപ്പ് പദ്ധതിയിൽ അഴിമതി ഉണ്ടെന്നാണ് കേന്ദ്രത്തിന്റെ പരാതി. ഇത് മറികടക്കാൻ തുക നേരിട്ട് കൈമാറുന്ന രീതി കൊണ്ടുവന്നു.ആധാർ നിർബന്ധമാക്കി. പദ്ധതിയിൽ അംഗത്വം ആധാറും ബാങ്ക് അക്കൗണ്ടും ഉള്ളവർക്ക് മാത്രമാക്കി. മൊബൈൽ ആപ്പ് വഴി ഹാജരും നിർബന്ധമാക്കി. ഇതിനെതിരെ ഡൽഹിയിൽ തൊഴിലുറപ്പ് ഗുണഭോക്താക്കൾ സമരത്തിലാണ്. സംസ്ഥാനങ്ങൾക്ക് പണചെലവുണ്ടെങ്കിൽ കൂടുതൽ ഉത്തരവാദിത്വം ഉണ്ടാകുമെന്നും അഴിമതി ഒഴിവാക്കുമെന്നുമാണ് കേന്ദ്രത്തിന്റെ വാദം.

ദേശീയ തലത്തിൽ ഒരു കുടുംബത്തിന് 50 തൊഴിൽദിനങ്ങൾ ലഭിച്ചപ്പോൾ കേരളത്തിൽ 64.4 ആണ്. കേരളത്തിൽ 31ശതമാനത്തിനും വർഷത്തിൽ 100 ദിവസം തൊഴിൽ ലഭിച്ചു. ദേശീയ തലത്തിൽ വെറും 8 ശതമാനത്തിനാണ് 100 ദിവസം കിട്ടിയത്. സംസ്ഥാന ഫണ്ട് കൂടി ഉപയോഗിച്ച് പട്ടികവർഗക്കാർക്ക് 100 ദിവസം തൊഴിൽ ഉറപ്പാക്കി.

കേന്ദ്രത്തിന്റെ വെട്ടിക്കുറയ്‌ക്കൽ

തൊഴിലുറപ്പു പദ്ധതിക്ക് 2021-22ൽ 98,467.85 കോടി രൂപയാണ് ചെലവിട്ടത്. 2022-23 ൽ 89,400 കോടിയായി കുറച്ചു. 2023 - 24ൽ വകയിരുത്തിയത് 60,000 കോടി മാത്രം.

കേരളത്തിലെ തൊഴിൽ ദിനങ്ങൾ

2021-22ൽ 7കോടി

2022-23ൽ 8.13കോടി

കേന്ദ്രം നൽകേണ്ട കുടിശിക

സാധന സാമഗ്രികൾ ....263.64 കോടി

ഭരണ ചെലവ് ..................152.72 കോടി

കേന്ദ്ര വിഹിതം ( കോടിയിൽ )​

2018-19 - 2340.99

2019-20 - 3520.17

2020-21 - 4286.78

2022-23 -3160.86

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: THOZHILURAPP
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.