ബംഗളൂരു: വിലക്ക് ലംഘിച്ച് റാലി നടത്തിയതിന് ടി.ഡി.പി അദ്ധ്യക്ഷൻ ചന്ദ്രബാബു നായിഡുവിനെതിരെ കേസെടുത്ത് പൊലീസ്. പിന്നാലെ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി സൈക്കോ ആണെന്നും ഇതിന് പാഠം പഠിക്കുമെന്നും പ്രതികരിച്ച ചന്ദ്രബാബു നായിഡുവിനെതിരെ വൻ പ്രതിഷേധമാണ് സംസ്ഥാനത്ത് നടക്കുന്നത്. വെള്ളിയാഴ്ച ആന്ധ്രയിലെ അനപാർതിയിൽ നായിഡുവിന്റെ വാഹനങ്ങൾ പൊലീസ് തടയുകയും ഇതിനെത്തുടർന്ന് വലിയ സംഘർഷാവസ്ഥ ഉണ്ടാവുകയും ചെയ്തിരുന്നു. റാലി തടഞ്ഞതോടെ പരിപാടി നടക്കേണ്ടിയിരുന്ന ദേവി ചൗക്കിലേക്ക് കിലോമീറ്ററുകളോളം നടന്നാണ് നായിഡു എത്തിയത്. ഇതിന്റെ പേരിലാണ് കേസ് രജിസ്റ്റർ ചെയ്തത്. റാലികൾക്കും പൊതുപരിപാടികൾക്കും കർശന വിലക്ക് നിലനിൽക്കുന്ന ആന്ധ്രയിൽ പ്രതിപക്ഷത്തെ വരിഞ്ഞുകെട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പറഞ്ഞ നായിഡു സൈക്കോ മുഖ്യമന്ത്രി പാഠം പഠിക്കുമെന്ന് പ്രതികരിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |