സുൽത്താൻ ബത്തേരി: നിലവിലുള്ള സംസ്ഥാന വൈസ് പ്രസിഡന്റ് പി.രാധാകൃഷ്ണനെ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായും അനിൽ എം. ജോർജിനെ ജനറൽ സെക്രട്ടറിയായും എച്ച്.എസ്.എസ്.ടി.എ 32-ാം സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു. ഡോ. എസ്.എൻ. മഹേഷ് ബാബുവാണ് ട്രഷറർ. അസോസിയേറ്റ് ജനറൽ സെക്രട്ടറിമാരായി എം. റിയാസ്, ആയിര സുനിൽ കുമാർ എന്നിവരെയും സീനിയർ വൈസ് പ്രസിഡന്റായി റോയിച്ചൻ ഡൊമിനിക്കിനെയും തിരഞ്ഞെടുത്തു.
മറ്റ് ഭാരവാഹികൾ: പി സുജാത, കെ.വെങ്കിടമൂർത്തി, പി.ഭാസ്കരൻ, ഡോ.വി അബ്ദുൾ സമദ്, കെ.പി. അനിൽകുമാർ, റോണിജേക്കബ് (വൈസ് പ്രസിഡന്റുമാർ) എം.വി. അഭിലാഷ്, ടി.എസ്. ഡാനീഷ്, എൻ. സദാശിവൻ, രാജൻ തോമസ്, കെ.എ. അഫ്സൽ, വി.എം. ജയപ്രദീപ്, പി.കെ. രാജരാജൻ (സെക്രട്ടറിമാർ), നയനാദാസ് (വനിതാ ഫോറം കൺവീനർ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |