സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ നായികയായി സിനിമയിലേക്കു വന്ന ഗൗതമി നായർ വിവാഹമോചിതയായി. സെക്കന്റ് ഷോ, കൂതറ, കുറുപ്പ് എന്നീ ചിത്രങ്ങളുടെ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനെയാണ് ഗൗതമി വിവാഹംകഴിച്ചത്.
എന്റെ സ്വകാര്യ കാര്യങ്ങൾ തീർത്തും സ്വകാര്യമായി വയ്ക്കാനാണ് ശ്രമിച്ചത്. ഇത്തരം സ്വകാര്യ കാര്യങ്ങൾ പുറത്ത് എത്തിയാൽ ആളുകൾ പലതും ചിന്തിച്ച് ഉണ്ടാക്കും. അതുകൊണ്ടാണ് ഇതു നടന്നത്, ഇതുകൊണ്ടാണ് അത് നടന്നത് എന്നൊക്കെ. വിവാഹം കഴിഞ്ഞു മൂന്നു വർഷമാണ് ഒന്നിച്ചുജീവിച്ചത്. 2012 മുതൽ ഞങ്ങൾ തമ്മിൽ അറിയാമായിരുന്നു. പിന്നീട് ഡേറ്റിംഗിലായിരുന്നു. നല്ലതായിരുന്നു. എന്തിനാണ് ഈ വിവാഹത്തിൽ നിന്ന് പുറത്തുവന്നത് എന്നു അച്ഛനും അമ്മയും ചോദിച്ചു. ഞങ്ങൾ തമ്മിൽ ശരിക്കും പ്രശ്നമൊന്നുമില്ല. എന്നാൽ ഞങ്ങളുടെ ഐഡിയോളജി ഒരു സമയം കഴിഞ്ഞപ്പോൾ രണ്ടുരീതിയിലായി. എങ്ങനെ ജീവിതം മുന്നോട്ടുകൊണ്ടുപോകണമെന്നതിൽ അതു ബാധിച്ചു. ഞങ്ങൾ കുറെ നോക്കി. ചിലപ്പോൾ കോംപ്രമൈസ് ചെയ്ത് മുന്നോട്ടുപോകാൻ കഴിയും. എന്നാൽ കുറെ കഴിയുമ്പോൾ എന്തെങ്കിലും വിഷയം വരുമ്പോൾ നീ കാരണം ഇതു സംഭവിച്ചെന്ന് പറഞ്ഞ് തമ്മിൽ വിരൽചൂണ്ടേണ്ടിവരും. അതുകൊണ്ടുത്തന്നെ സന്തോഷമില്ലാതെ ഇങ്ങനെ നിന്നിട്ട് കാര്യമില്ലെുന്നും രണ്ടാളും അവരുടെ വഴിക്കുപോയി ഹാപ്പിയായി ജീവിക്കാൻ തീരുമാനിച്ചതോടെ ഞങ്ങൾ പിരിഞ്ഞു. ഗൗതമി പറഞ്ഞു. അതേസമയം ഇന്ന് തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കുന്ന അനൂപ് മേനോൻ ചിത്രം നിഗൂഢം ആണ് ഗൗതമിയുടെ പുതിയ ചിത്രം. ജൂഡ് അന്തോണി ജോസഫിന്റെ 2018 ആണ് റിലീസിന് ഒരുങ്ങുന്ന ചിത്രം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |