തിരുവനന്തപുരം: വിപണന പരിഷ്‌ക്കാരങ്ങൾ നിറുത്തലാക്കണമെന്നും ഒഴിവുകൾ നികത്തണമെന്നും ആവശ്യപ്പെട്ട് ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ (എ.ഐ.ബി.ഇ.എ) ആഭിമുഖ്യത്തിൽ എസ്.ബി.ഐ ജീവനക്കാർ സംസ്ഥാനവ്യാപകമായി പണിമുടക്കി. പണിമുടക്ക് ബാങ്കിംഗ് പ്രവർത്തനത്തെ ഭാഗികമായി ബാധിച്ചു.
ജീവനക്കാർ വിവിധ ജില്ലാ കേന്ദ്രങ്ങളിൽ പ്രകടനവും,പൊതുയോഗങ്ങളും നടത്തി. തിരുവനന്തപുരത്ത് അഡ്മിനിസ്‌ട്രേറ്റീവ് കാര്യാലയത്തിന് മുന്നിൽ നടന്ന പ്രതിഷേധയോഗം വി.എം.സുധീരൻ ഉദ്ഘാടനം ചെയ്തു. കേരളത്തിൽ എസ്.ബി.ഐയുടെ വായ്പാ നിക്ഷേപ അനുപാതം ഉയർത്തുകയും മുൻഗണനാ വിഭാഗം വായ്പാ വിതരണം വർദ്ധിപ്പിക്കുകയും ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
എ.ഐ.ടി.യു.സി സെക്രട്ടറി കെ.പി.ശങ്കരദാസ്, എ.ഐ.ബി.ഇ.എ ദേശീയ ജോയിന്റ് സെക്രട്ടറി കെ.എസ്.കൃഷ്ണ, ടി.എസ്.ബി.ഇ.എ സംസ്ഥാന പ്രസിഡന്റ് എസ്.സുരേഷ് കുമാർ, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ, ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് അനിയൻ മാത്യു തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |