തിരുവനന്തപുരം: ഹയർസെക്കൻഡറി വകുപ്പിൽ പൊളിറ്റിക്കൽ സയൻസ് അദ്ധ്യാപക തസ്തികകളിലേക്ക് മാർച്ച് 9ന് രാവിലെ 10 മുതൽ നടത്തുന്ന ഓൺലൈൻ പരീക്ഷയുടെ കേന്ദ്രത്തിൽ മാറ്റം വരുത്തിയതായി പി.എസ്.സി അറിയിച്ചു. ഇതനുസരിച്ച് കോട്ടയം സെന്ററിലെ രജിസ്റ്റർ നമ്പർ 100227 മുതൽ 100275 വരെയുള്ള ഉദ്യോഗാർത്ഥികൾ എറണാകുളം പി.എസ്.സി ഓൺലൈൻ എക്സാം സെന്ററിലാണ് പരീക്ഷയ്ക്ക് എത്തേണ്ടത്.
അഭിമുഖം
കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ തമിഴ് (കാറ്റഗറി നമ്പർ 286/2019)
തസ്തികയിലേക്കുള്ള ചുരുക്ക പട്ടികയിലുൾപ്പെട്ടവർക്ക് മാർച്ച് 1, 2 തീയതികളിൽ പി.എസ്.സി ആസ്ഥാനത്ത് അഭിമുഖം നടത്തും
ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും
പൊലീസ് വകുപ്പിൽ സബ് ഇൻസ്‌പെക്ടർ ഒഫ് പൊലീസ് (പട്ടികവർഗം) (കാറ്റഗറി നമ്പർ 24/2021), വുമൺ സബ് ഇൻസ്‌പെക്ടർ ഒഫ് പൊലീസ് (പട്ടികവർഗം) (കാറ്റഗറി നമ്പർ 23/2021) എന്നീ തസ്തികകളിലേക്ക് മാർച്ച് 1, 2, 3 തീയതികളിൽ രാവിലെ 5.30ന് തിരുവനന്തപുരം, പേരൂർക്കട എസ്.എ.പി മൈതാനത്ത് ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും.
സർട്ടിഫിക്കറ്റ് പരിശോധന
പി.എസ്.സി/സെക്രട്ടേറിയറ്റ് തുടങ്ങിയ വകുപ്പുകളിൽ അസിസ്റ്റന്റ്/ ഓഡിറ്റർ (കാറ്റഗറി നമ്പർ 57/2021) തസ്തികയിലേക്കുള്ള സാദ്ധ്യതാ പട്ടികയിലുൾപ്പെട്ടവർക്ക് 28 മുതൽ മാർച്ച് 4 വരെ രാവിലെ 10.15 മുതൽ പി.എസ്.സി ആസ്ഥാനത്ത് സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
വകുപ്പുതല പരീക്ഷ
ജനുവരി 2023 വിജ്ഞാപനപ്രകാരമുള്ള വകുപ്പുതല പരീക്ഷകളുടെ സമയപട്ടിക വെബ്‌സൈറ്റിൽ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |