എഴുകോൺ : കടയ്ക്കോട് ശ്രീനാരായണഗുരു സംസ്കൃത ഹൈസ്കൂളിലെ വാർഷിക ദിനാഘോഷം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ. ഹരിലാൽ അദ്ധ്യക്ഷനായി. കഥാകൃത്ത് സ്വപ്ന കുഴിത്തടത്തിൽ മുഖ്യപ്രഭാഷണം നടത്തി. സ്പോർട്സ് ക്ലബ് ഉദ്ഘാടനവും ലോഗോ പ്രകാശനവും എസ്.എ.പി ബറ്റാലിയൻ കമാൻഡന്റ് എൽ. സോളമൻ നിർവഹിച്ചു. പൂർവ വിദ്യാർത്ഥിയും കേരള വനിത വോളിബാൾ ടീം ക്യാപ്ടനുമായ എസ്.സൂര്യ ജഴ്സി അനാച്ഛാദനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം പി.ഷീജ, ആർ.അനിൽ കുമാർ, ഹരികൃഷ്ണൻ കടയ്ക്കോട് എന്നിവർ പ്രസംഗിച്ചു. പ്രഥമാദ്ധ്യാപിക എസ്.ആർ. മനീഷ റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂൾ മാനേജർ എൻ. ഉമാനാഥ ശങ്കർ സ്വാഗതവും സീനിയർ അസി.കെ.പ്രകാശ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |