SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.47 PM IST

മുന്നേറിയും പിൻവാങ്ങിയും ബിജെപി, കരുത്ത് കാട്ടാനാകാതെ കോൺഗ്രസ്; നാഗാലാൻഡ്, മേഘാലയ എക്സിറ്റ് പോൾ ഫലം പുറത്ത്

Increase Font Size Decrease Font Size Print Page
congress-bjp

ന്യൂഡൽഹി: നാഗാലാൻഡ്, മേഘാലയ സംസ്ഥാനങ്ങളിലെ എക്സിറ്റ് പോൾ ഫലം പുറത്ത്. ത്രിപുരയ്ക്ക് പിന്നാലെ നാഗാലാൻഡിലും ബിജെപിയ്ക്കാണ് മേൽക്കോയ്മ എന്നാണ് സീ ന്യൂസിന്റെ എക്സിറ്റ് പോൾ ഫലം. 35 മുതൽ 43 സീറ്റ് വരെ സംസ്ഥാനത്ത് ബിജെപി നേടുമെന്നാണ് പ്രവചനം. എൻപിഎഫിന് രണ്ട് മുതൽ അഞ്ച് വരെ സീറ്റുകളും കോൺഗ്രസിന് ഒന്ന് മുതൽ മൂന്ന് സീറ്റ് വരെ ലഭിക്കുമെന്നാണ് എക്സിറ്റ് പോൾ ഫലം.

അതേസമയം മേഘാലയയിൽ എൻപിപിയ്ക്കാണ് എക്സിറ്റ് പോൾ സർവേപ്രകാരം മുൻതൂക്കം. 21 മുതൽ 26 സീറ്റ് വരെ നേടി എൻപിപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നാണ് പ്രവചനം. സംസ്ഥാനത്ത് ബിജെപിയുടെ വോട്ടുവിഹിതം ടിഎസിയ്ക്കും പിന്നിലാകുമെന്നും സീ ന്യൂസിന്റെ എക്സിറ്റ് പോൾ ഫലം പറയുന്നു. എട്ട് മുതൽ പതിമൂന്ന് സീറ്റ് വരെ നേടിയാകും ടിഎംസി രണ്ടാം കക്ഷിയാവുക. ബിജെപി ആറ് മുതൽ പതിമൂന്ന് വരെ സീറ്റുകൾ നേടുമെന്നും എക്സിറ്റ് പോൾ അറിയിക്കുന്നു.

TAGS: NEWS 360, NATIONAL, NATIONAL NEWS, NAGALAND, MEKHALAYA, EXITPOLL, BJP, CONGRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY