SignIn
Kerala Kaumudi Online
Friday, 19 April 2024 5.12 PM IST

ശാസ്ത്രം വളരട്ടെ സാധാരണക്കാരിലേക്ക്

c-v-raman

ലോകം കണ്ട അതുല്യപ്രതിഭയായ ഭൗതിക ശാസ്ത്രജ്ഞൻ സി.വി.രാമൻ, ലോകത്തിനു മുമ്പിൽ രാമൻ പ്രഭാവം (രാമൻ ഇഫക്ട് )​അവതരിപ്പിച്ച ദിനമാണ് (1928 ഫെബ്രുവരി 28) ദേശീയ ശാസ്ത്രദിനം. അദ്ദേഹത്തോടുള്ള ആദരസൂചകമായി 1986 മുതലാണ് ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനമായി ആചരിക്കുന്നത്. 1930-ൽ ഭൗതിക ശാസ്ത്രത്തിനുള്ള നോബൽസമ്മാനം നൽകി ലോകം അദ്ദേഹത്തെ ആദരിച്ചു.

ശാസ്ത്രനേട്ടങ്ങൾ സാധാരണക്കാരിലെത്തിക്കുക എന്നതാണ് ഓരോ ദേശീയ ശാസ്ത്രദിനാഘോഷത്തിന്റെയും ലക്ഷ്യം.
ആഗോളക്ഷേമത്തിനായുള്ള ആഗോളശാസ്ത്രം എന്നതാണ് ഈ വർഷത്തെ ദേശീയ ശാസ്ത്രദിനത്തിന്റെ പ്രമേയം.

ജി 20 രാജ്യങ്ങളുടെ പ്രസിഡന്റ് സ്ഥാനം ഇന്ത്യയുടെ ഉയർന്നുവരുന്ന ആഗോളപങ്കിനെ സൂചിപ്പിക്കുന്നു. ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനു ആഗോള സഹകരണം അനിവാര്യമാണ്.
ശാസ്ത്ര വിഷയങ്ങളിൽ പൊതുജനാഭിപ്രായം കൂടി ഉൾക്കൊള്ളിക്കുമ്പോൾ അവ മനുഷ്യന് കൂടുതൽ ഉപകാരപ്പെടും. വസുധൈവ കുടുംബകം എന്ന മഹത്തായ സന്ദേശം ലോകത്തിനു നൽകിയ നമ്മുടെ രാജ്യം ആഗോളക്ഷേമത്തിനായി പ്രവർത്തിക്കാൻ ശാസ്ത്രത്തെ ഉപയോഗിക്കുമ്പോൾ എല്ലാ രാഷ്ട്രങ്ങളും കൈകോർക്കുമെന്നത് തീർച്ചയാണ്.

ശാസ്ത്രസാങ്കേതിക രംഗത്ത് ഇന്ത്യയ്‌ക്ക് ഇനിയും മുന്നേറാനുണ്ട്. പലപ്പോഴും ഗവേഷണം ഒരു ജോലിയായി മാറിയിരിക്കുന്നു. കോടിക്കണക്കിന് തുക ഗവേഷണത്തിന് ഇന്ത്യ ചെലവാക്കുന്നു. എന്നാൽ സി.വി.രാമനെ പോലെ ഒരു ശാസ്ത്രജ്ഞനെ നമുക്ക് വീണ്ടും ലഭിച്ചിട്ടില്ല. മികച്ച ജേർണലുകൾ ഉണ്ടാവണം.
സി.വി.രാമന്റെ നിരീക്ഷണത്തിൽ ഗവേഷണം ഒരു തപസ്യയാവണം. അടിസ്ഥാന ശാസ്ത്രത്തെ മുന്നോട്ട് നയിക്കാൻ സമ്മർദ്ദങ്ങൾക്ക് കഴിയില്ല.


തമിഴ്നാട്ടിലെ തിരിച്ചിറപ്പള്ളിയിൽ 1888 നവംബർ ഏഴിന് ജനിച്ച സി.വി.രാമൻ പഠനത്തിൽ മിടുക്കനായിരുന്നു. മദ്രാസ് പ്രസിഡൻസി കോളേജിലെ വിദ്യാഭ്യാസത്തിനുശേഷം കൽക്കട്ടയിൽ ഡെപ്യൂട്ടി അക്കൗണ്ടന്റായി ജോലിയിൽ പ്രവേശിച്ചു. 1917-ൽ ജോലി രാജിവച്ച് കൽക്കട്ട യൂണിവേഴ്സിറ്റിയിൽ അദ്ധ്യാപകനായി. നിരവധി കണ്ടുപിടിത്തങ്ങൾ നടത്തി.

ഹൃദയസംബന്ധമായ അസുഖം മൂലം 1970 നവംബർ 21നാണ് അദ്ദേഹം അന്തരിച്ചത്. ബാംഗ്ലൂരിൽ ഗവേഷണത്തിനായി അദ്ദേഹം സ്ഥാപിച്ച രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇന്നും ഭാരതത്തിന്റെ അഭിമാനമായി നിൽക്കുന്നു. 1954-ൽ രാജ്യം ഭാരതരത്നം നൽകി അദ്ദേഹത്തെ ആദരിച്ചു.


(ലേഖകൻ കോന്നി എസ്.എ.എസ് എസ്.എൻ.ഡി.പി.യോഗം കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറാണ് ഫോൺ : 7306608339)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NATIONAL SCIENCE DAY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.