SignIn
Kerala Kaumudi Online
Thursday, 28 March 2024 3.08 PM IST

എയ്ഡഡ് സ്കൂൾ നിയമനങ്ങൾ അംഗീകരിക്കുക ഭിന്നശേഷി നിയമനത്തിന് ശേഷം: മന്ത്രി

v-suivankutty

തിരുവനന്തപുരം: 2018 നവംബർ 18ന് ശേഷം എയ്ഡഡ് സ്കൂളുകളിൽ നടത്തിയ നിയമനങ്ങളിൽ അംഗീകരിക്കാനുള്ളവ സുപ്രീംകോടതി ഉത്തരവ് പ്രകാരം ഭിന്നശേഷിക്കാരുടെ നിയമനം അംഗീകരിച്ച ശേഷമാകുമെന്ന് മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. ഉത്തരവിനെതിരായ അപ്പീലുകൾ കോടതിയുടെ പരിഗണനയിലാണ്. കോടതി നിർദ്ദേശങ്ങളുടെയും സർക്കാർ ഉത്തരവുകളുടെയും അടിസ്ഥാനത്തിൽ ഭിന്നശേഷി സംവരണം നടപ്പാക്കുന്നതിനും നിയമനങ്ങൾക്ക് അംഗീകാരം നൽകുന്നതിനും നടപടിയെടുക്കുന്നുണ്ട്. 1996 ജൂലായ് 2 മുതൽ 2017 ഏപ്രിൽ 18 വരെ 3 ശതമാനവും 2017 ഏപ്രിൽ 19 മുതൽ 4 ശതമാനവും സംവരണം പാലിക്കുന്ന ക്രമത്തിൽ റോസ്റ്റർ തയാറാക്കി അർഹതയുള്ള ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികളെ നിയമിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പി. ഉബൈദുള്ളയുടെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: V SUIVANKUTTY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.